നിലമ്പൂരില്‍ നിന്നും തിരുവനന്തപുരം പോകുന്ന രാജ്യറാണിയില് ഒരു കോച്ച് കൂട്ടുന്നു
പെരിന്തല്‍മണ്ണ: നിലമ്പൂരില്‍ നിന്നും തിരുവനന്തപുരം പോകുന്ന രാജ്യറാണി എക്സ്പ്രസിന്റെ ഒന്നിച്ചുള്ള എസി (കമ്പൈന്‍ഡ് എസി ടു ടയര്‍ കം എസി ത്രീടയര്‍) കോച്ച് ഒഴിവാക്കി പകരം വെവ്വേറെ എസി ത്രീടയര്‍ കോച്ചും എസി ടൂടയര്‍ കോച്ചും വരുന്നു. പുതിയ കോച്ചുമായി തിങ്കളാഴ്ച മുതല്‍ 16349 തിരുവനന്തപുരം-നിലമ്പൂര്‍ രാജ്യറാണിയും ചൊവ്വാഴ്ച മുതല്‍ 16350 നിലമ്പൂര്‍ -തിരുവനന്തപുരം രാജ്യറാണിയും ഓടും.
ഫലത്തില്‍ രാജ്യറാണിയുടെ കോച്ചുകള്‍ നിലവിലുള്ള എട്ടില്‍നിന്ന് ഒന്‍പതായി കൂടും. രണ്ടു രാജ്യറാണിക്കും കൂടി 14 കോച്ചുകള്‍ കൂടി ലഭിക്കുന്ന മുറക്ക് 16 കോച്ചുള്ള സ്വതന്ത്ര പദവിയും രാജ്യറാണിക്ക് അധികം വൈകാതെ ലഭിക്കും. തിരുവനന്തപുരത്ത് ക്വാന്‍സര്‍ ചികിത്സക്കായി ആര് സി സിയിലേക്കു പോകുന്ന മലബാര്‍ കാര്‍ക്ക് പ്രധാന യാത്രാ സൗകര്യം രാജ്യറാണി യാ ണ് .കോച്ചൂടുകയും സ്വതന്ത്ര വണ്ടിയാവുകയും ചെയ്യന്നത് ഇവര്‍ക്ക് കൂടുതല്‍ ഇണകരമാകും.
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]