മതരഹിത സമൂഹത്തെ സൃഷ്ടിക്കാനുള്ള സി.പി.എം. നീക്കം അപലപനീയം: മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രവര്‍ത്തകസമിതിയോഗം
മലപ്പുറം: മതരഹിത സമൂഹത്തെ സൃഷ്ടിക്കാനുള്ള സി.പി.എം നീക്കം അപലപനീയമാണെന്നും എന്ത് വിലകൊടുത്തും അതിനെ ചെറുത്ത് തോല്‍പ്പിക്കുമെന്നും മലപ്പുറത്ത് ചേര്‍ന്ന മുസ്ലിംലീഗ് ജില്ലാ പ്രവര്‍ത്തകസമിതിയോഗം അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ നെടുംതൂണായിരുന്ന കുഞ്ഞാലിമരക്കാരെക്കുറിച്ചുള്ള പത്താംക്ലാസിലെ സാമൂഹിക ശാസ്ത്രത്തിലെ പാഠഭാഗവും പോര്‍ച്ചുഗീസ് വിരുദ്ധപോരാട്ടത്തിന്റെ ചരിത്രം പറയുന്ന കാവ്യസമാഹാരമായ ഫത്ഹുല്മുബീനെക്കുറിച്ചുള്ള പഠനവും കേരളത്തിന്റെ ആധികാരിക ചരിത്രഗ്രന്ഥമായ തുഹ്ഫത്തുല്‍ മുജാഹിദീനെക്കുറിച്ചുള്ള പഠനക്കുറിപ്പും ഇടതുപക്ഷ സര്‍ക്കാര്‍ പാഠഭാഗങ്ങളില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. ഇസ്ലാമിക സംസ്കാരവുമായ ബന്ധപ്പെട്ട ചരിത്രഭാഗങ്ങള്‍ ഒഴിവാക്കിയതിന് പകരമായി സമാനമായത് കൂട്ടിച്ചേര്‍ത്തിട്ടുമില്ല.
മതവിശ്വാസികളുടെയും ചരിത്രപുരുഷന്മാരുടെ ജീവചരിത്രങ്ങളുള്പ്പെടെയുള്ളവ പുതുതലമുറക്ക് പഠിക്കാനുള്ള അവസരമാണ് സര്‍ക്കാര്‍ ഇതിലൂടെ നിഷേധിക്കുന്നത്. എപ്പോള്‍ അധികാരത്തില്‍ വന്നാലും ഇത്തരത്തിലുള്ള വിവാദങ്ങള്‍ക്ക് തിരികൊളുത്താന്‍ സി.പി.എം. ശ്രമിക്കാറുണ്ട്. ‘മതമില്ലാത്ത ജീവന്’ എന്ന പുസ്തകത്തിലൂടെ കേരളം അത് കണ്ടതാണ്. മതരഹിത സമൂഹത്തെ സൃഷ്ടിച്ച് തങ്ങളുടെ ആദര്‍ശങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ഗൂഢതന്ത്രമാണ് ഇതിന് പിന്നില്‍. ഇത്തരം ഫാസിസ്റ്റ് നിലപാടുകള്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകള്‍ക്ക് സമാനമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് അഷ്റഫ് കോക്കൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. യു.എ. ലത്തീഫ് സ്വാഗതം പറഞ്ഞു. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, പി.വി. അബ്ദുല്‍ വഹാബ് എം.പി, സംസ്ഥാന ഭാരവാഹികളായ അബ്ദുറഹ്മാന് രണ്ടത്താണി, അഡ്വ. എന്‍. ഷംസുദ്ദീന് എം.എല്‍.എ, കെ.കെ. ആബിദ്ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, ജില്ലാ ഭാരവാഹികളായ കൊളത്തൂര്‍ ടി മുഹമ്മദ് മൗലവി, എം.കെ. ബാവ, എം.എ. ഖാദര്‍, എം. അബ്ദുല്ലക്കുട്ടി, പി.എ. റഷീദ്, സി. മുഹമ്മദലി, സലീം കുരുവമ്പലം, ഉമ്മര്‍ അറക്കല്‍, ഇസ്മയില്‍ പി മൂത്തേടം, പി.കെ.സി. അബ്ദുറഹ്മാന്, നൗഷാദ് മണ്ണിശ്ശേരി, എം.എല്‍.എമാരായ അഡ്വ. കെ.എന്‍.എ. ഖാദര്‍, പി.കെ. അബ്ദുറബ്ബ്, പി. അബ്ദുല്‍ഹമീദ്, അഡ്വ. എം. ഉമ്മര്‍, പി. ഉബൈദുല്ല, ടി.വി. ഇബ്രാഹിം, അഡ്വ. നാലകത്ത് സൂപ്പി, എം.പി.എം. ഇസ്ഹാഖ് കുരിക്കള്‍, കെ.മുഹമ്മദുണ്ണിഹാജി, കെ.പി. മുഹമ്മദ്കുട്ടി എന്നിവര്‍ പ്രസംഗിച്ചു. മറ്റു ജില്ലാ പ്രവര്‍ത്തകസമിതിയംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]