തിരൂര്‍ നഗരസഭ സെക്രട്ടറിയുടെ ഒപ്പും, സീലും വ്യാജമായി നിര്‍മ്മിച്ചു,കൗണ്‍സിലറുടെ രാജി ആവശ്യപ്പെട്ട് എല്‍.ഡി.എഫ്. ധര്‍ണ നടത്തി

തിരൂര്‍ നഗരസഭ സെക്രട്ടറിയുടെ ഒപ്പും, സീലും വ്യാജമായി നിര്‍മ്മിച്ചു,കൗണ്‍സിലറുടെ രാജി ആവശ്യപ്പെട്ട് എല്‍.ഡി.എഫ്. ധര്‍ണ നടത്തി

തിരൂര്‍ : തിരൂര്‍ നഗരസഭ സെക്രട്ടറിയുടെ ഒപ്പും, സീലും വ്യാജമായി നിര്‍മ്മിച്ച് കെട്ടിട നമ്പര്‍ രേഖ കള്ളമായി ഒരുക്കി വൈദുതി കണക്ഷന്‍ നേടിയ കേസില്‍ സീല്‍ നിര്‍മ്മാണ കേന്ദ്രം പോലീസ് കണ്ടെത്തിയതായി സൂചന. ഇതോടെ തട്ടിപ്പിന് പിന്നിലെ യഥാര്‍ത്ഥ പ്രതികള്‍ ഉടന്‍ കുടുങ്ങുമെന്നുറപ്പായി. വ്യാജജരേഖ ചമയ്ക്കലില്‍ ഒരു പ്രതിപക്ഷ കൗണ്‍സിലര്‍ക്ക് പങ്കുണ്ടെന്ന് പുറത്ത് വന്നതോടെ നഗരസഭയില്‍ കൗണ്‍സിലറുടെ രാജി ആവശ്യപ്പെട്ട് ഇന്ന് രാവിലെ ധര്‍ണ്ണ നടത്തി. ഒരു ജന പ്രതിനിധി കൃത്രിമ രേഖ ചമയ്ക്കലില്‍ ആരോപണ വിധേയനായതോടെ ഡി.വൈ.എസ്.പി. യുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ആഴ്ചകളായി കേസന്വേഷണം. കൗണ്‍സിലറുടെ പങ്ക് തെളിഞ്ഞാല്‍ രാജി നിര്‍ബന്ധമാണ്. ജന പ്രതിനിധി എന്ന നിലയില്‍ കെട്ടിട ഉടമക്ക് നഗരസഭയിലെ ബന്ധപ്പെട്ട സെക്ഷന്‍ പരിചയപ്പെടുത്തുക മാത്രമാണ് താന്‍ ചെയ്തതെന്നും , പോലീസിനോട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും ആരോപണ വിധേയനായ ലീഗ് കൗണ്‍സിലര്‍ കല്‍പ ബാവ പറഞ്ഞു.കേസില്‍ കെട്ടിട ഉടമ നേരത്തെ അറസ്റ്റിലായിരുന്നു. രാഷ്ട്രീയ വിവാദമാക്കുവാന്‍ തന്നെയാണ് ഭരണകക്ഷിയായ ഇടതുമുന്നണി നീക്കം

Sharing is caring!