നാല് പതിറ്റാണ്ടു കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മലപ്പുറം വള്ളിക്കാപ്പറ്റയിലെ യൂസുഫ് ഹാജിക്ക് വേങ്ങര അരീകുളം മഹല്ല് പ്രവാസി കൂട്ടായ്മ ജിദ്ദയില്‍ യാത്രയയപ്പ് നല്‍കി

മലപ്പുറം: നാല് പതിറ്റാണ്ടു കാലത്തെ പ്രവാസത്തിന്റെ നിര്‍വൃതിയില്‍ നാട്ടിലേക്ക് മടങ്ങുന്ന വള്ളിക്കാപ്പറ്റ മുഹമ്മദ് യൂസുഫ് ഹാജിക്ക് വേങ്ങര അരീകുളം മഹല്ല് പ്രവാസി കൂട്ടായ്മ യാത്രയയപ്പ് നല്‍കി. എഴുപതുകളുടെ അവസാനം കപ്പല്‍ മാര്‍ഗം സഊദിയില്‍ വന്നിറങ്ങിയത് മുതല്‍ ജിദ്ദയിലും മക്കയിലുമായി വിവിധ കമ്പനികളില്‍ ജോലി നോക്കിയ യൂസുഫ് ഹാജി പഴയ തലമുറയിലെ പ്രവാസികള്‍ക്ക് ചിരപരിചിതനാണ്.

ഇടക്കാലത്തു പ്രവാസം നിര്‍ത്തി നാട്ടില്‍ തങ്ങിയെങ്കിലും വീണ്ടും തിരിച്ചെത്തുകയായിരുന്നു. സ്വന്തം നാട്ടുകാരുടെ മഹല്ല് കൂട്ടായ്മ സ്ഥാപിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചു. സുദീര്‍ഘമായ പ്രവാസം കൊണ്ട് കാര്യമായൊന്നും സമ്പാദിച്ചിട്ടില്ലെന്നു തോന്നുമ്പോഴും ആത്മ സംതൃപ്തിയോടെ അടുത്ത ആഴ്ച നടക്കുന്ന മകളുടെ കല്യാണത്തിലേക്കാണ് യൂസുഫ് ഹാജി മടങ്ങുന്നത്.

പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് മൊമെന്റോ കൈമാറി. നാസര്‍ പുല്ലമ്പലവന്‍, നൗഷാദ് അലി, വേങ്ങര നാസര്‍, സി ടി ആബിദ്, നൗഷാദ് പൂച്ചേങ്ങല്‍, ഇഖ്ബാല്‍ പുല്ലമ്പലവന്‍ തുടങ്ങിയവര്‍ ആശംസ നേര്‍ന്നു

Sharing is caring!