മലപ്പുറം തൃക്കലങ്ങോട്ടെ 2 സി.പി.എം ഓഫീസുകള്‍ അടിച്ചു തകര്‍ത്തു

മലപ്പുറം തൃക്കലങ്ങോട്ടെ 2 സി.പി.എം ഓഫീസുകള്‍  അടിച്ചു തകര്‍ത്തു

മഞ്ചേരി: തൃക്കലങ്ങോട് പഞ്ചായത്തിലെ രണ്ട് സിപിഎം ഓഫീസുകള്‍ സാമൂഹിക വിരുദ്ധര്‍ അടിച്ചു തകര്‍ത്തു. കരിക്കാട്, എടക്കാട് ബ്രാഞ്ച് കമ്മറ്റി ഓഫീസുകളാണ് രാത്രിയുടെ മറവില്‍ അക്രമിക്കപ്പെട്ടത്. ഓഫീസുകളുടെ ജനല്‍ ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തിട്ടുണ്ട്. കുപ്പികളില്‍ പെട്രോള്‍ നിറച്ച് ഓഫീസിനു നേരെ എറിഞ്ഞ് കത്തിക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. സംസ്ഥാനത്ത് നില നില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ക്കുന്നതിനുള്ള തത്പര കക്ഷികളുടെ ഗുഢ നീക്കമാണ് അക്രമത്തിന് പിന്നിലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍ എം കോയ പറഞ്ഞു.
സംഭവത്തില്‍ ബ്രാഞ്ച് സെക്രട്ടറിമാരായ സി പി നാരായണന്‍ കരിക്കാട്, ദേവരാജന്‍ എടക്കാട് എന്നിവരുടെ പരാതിയില്‍ മഞ്ചേരി പൊലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു. അക്രമത്തെ അപലപിച്ച് പഞ്ചായത്തില്‍ പ്രതിഷേധ യോഗങ്ങളും പ്രകടനങ്ങളും നടന്നു.

Sharing is caring!