ഹിന്ദു സഹോദരങ്ങളുടെ വിശ്വാസ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ മുസ്ലിംലീഗ് അവര്‍ക്കൊപ്പം നില്‍ക്കും: കെ.എന്‍.എ ഖാദര്‍

ഹിന്ദു സഹോദരങ്ങളുടെ വിശ്വാസ  ആചാരങ്ങള്‍ സംരക്ഷിക്കാന്‍ മുസ്ലിംലീഗ് അവര്‍ക്കൊപ്പം നില്‍ക്കും: കെ.എന്‍.എ ഖാദര്‍

വളാഞ്ചേരി: ഹൈന്ദവതയെ വികലമാക്കി ജനമധ്യത്തില്‍ അവതരിപ്പിക്കുകയാണ് ബിജെ പിയെന്ന് അഡ്വ.കെ.എന്‍.എ ഖാദര്‍ എംഎല്‍എ പറഞ്ഞു. വളാഞ്ചേരി മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മറ്റി സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ശബരിമല വിഷയത്തില്‍ മുസ്ലിം ലീഗ് വിശ്വാസികള്‍ക്കൊപ്പം നില്‍ക്കും.ഹി ന്ദു സഹോദരങ്ങളുടെ വിശ്വാസ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ പാര്‍ട്ടി അവര്‍ക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സി.എച്ച്.അബൂ യൂസഫ് ഗുരുക്കള്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്റ് അഷ്‌റഫ് അമ്പലത്തിങ്ങല്‍ അധ്യക്ഷത വഹിച്ചു.സലാം വളാഞ്ചേരി ,ടി.പി.മൊയ്തീന്‍ കുട്ടി, സി.അബ്ദുന്നാസര്‍, ടി.കെ.ആബിദലി, യു.യൂസഫ്, മുഹമ്മദലി നീറ്റുകാട്ടില്‍, കെ.മുസ്തഫ മാസ്റ്റര്‍, ടി.കെ.സലിം ,മൂര്‍ക്കത്ത് മുസ്തഫ, സി.ദാവൂദ്, പി.പി.ഷാഫി, അഡ്വ.പി.പി.ഹമീദ്, സി.എം.റിയാസ്, നമ്പ്രത്ത് ഈസ, പി.നസീറലി, കെ.പി.മുഹ്‌സിന്‍, ഒ.പി.റൗഫ്, കെ.പി. സാലിഹ് പ്രസംഗിച്ചു.
ഫോട്ടോ: വളാഞ്ചേരി മുനിസിപ്പല്‍ മുസ്ലിംലീഗ് കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ അഡ്വ.കെ.എന്‍.എ.ഖാദര്‍ സംസാരിക്കുന്നു

Sharing is caring!