മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എന്‍ഡോസ്‌കോപി ആരംഭിച്ചു

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എന്‍ഡോസ്‌കോപി ആരംഭിച്ചു

മഞ്ചേരി: മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നൂതന പരിശോധനാ സംവിധാനമായ എന്‍ഡോസ്‌കോപി ആരംഭിച്ചു. സംവിധാനത്തിന്റെ ഉദ്ഘാടനം പ്രിന്‍സിപ്പല്‍ എം പി ശശി നിര്‍വ്വഹിച്ചു. അള്‍സര്‍ ബാധിതയെ പരിശോധനക്ക് വിധേയയാക്കിയായിരുന്നു ഉദ്ഘാടനം. ആശുപത്രിയിലെ ഓപ്പറേഷന്‍ തിയ്യേറ്ററിനോടനുബന്ധിച്ച് നാല്പത് ലക്ഷം രൂപ ചെലവിലാണ് എന്‍ഡോസ്‌കോപി സ്ഥാപിച്ചത്. ഇതോടെ ശരീരത്തിനകത്തുള്ള ക്യാന്‍സര്‍, ബ്ലീഡിംഗ്, അള്‍സര്‍, ട്യൂമര്‍ എന്നിവ കുഴല്‍വഴി നേരിട്ട് കണ്ട് രോഗ നിര്‍ണ്ണയം നടത്താന്‍ സാധിക്കും. ഉദ്ഘാടന ചടങ്ങില്‍ ആശുപത്രി സൂപ്രണ്ട് ഡോ. കെ വി നന്ദകുമാറും സര്‍ജറി വിഭാഗം മേധാവികളും പങ്കെടുത്തു.

Sharing is caring!