മഞ്ചേരിയില്‍ യുവാവ് വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ചു
മഞ്ചേരി: മഞ്ചേരി തൃക്കലങ്ങോട് യുവാവിനെ വീടിനകത്തെ കിടപ്പുമുറിയോട് ചേര്‍ന്നുള്ള കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കലങ്ങോട് കുതിരാടം പരേതനായ കണ്ണമംഗലം സുബ്രഹ്മണ്യന്റെ മകന് നിഷാന്ത് (32) ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടര മണിയോടെയാണ് സംഭവം. കരാറുപണിക്കാരനായ നിശാന്ത് രാവിലെ തൊഴിലാളികളെ സൈറ്റിലെത്തിച്ച് ജോലി ഏല്‍പ്പിച്ച ശേഷമാണ് വീട്ടിലെത്തിയത്. മാതാവ് : വിജയലക്ഷ്മി, ഭാര്യ: പ്രജീഷ, മകന്: ആദിനാഥ്, സഹോദരങ്ങള്‍: നിഷിദ, നിഷ. മഞ്ചേരി വനിതാ സെല്‍ എസ് ഐ ചന്ദ്രിക ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്കി.
RECENT NEWS
ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു
വളാഞ്ചേരി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറത്ത് താമസക്കാരനുമായ വി കെ റഹീമിന്റെ (ഓട്ടോ ഡ്രൈവർ) മകൻ സൽമാൻ മമ്പുറമാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ [...]