പുഴക്കാട്ടിരിയില്‍ ബസ്‌കണ്ടക്ടര്‍ ബസിന്റെ പിന്‍ചക്രം ദേഹത്ത് കയറി മരിച്ചു

പുഴക്കാട്ടിരിയില്‍  ബസ്‌കണ്ടക്ടര്‍  ബസിന്റെ പിന്‍ചക്രം ദേഹത്ത് കയറി മരിച്ചു

രാമപുരം: ബസ് ജീവനക്കാരന്‍ ജോലി ചെയ്യുന്ന അതേ ബസ്സിന്റെ പിന്‍ ചക്രം ദേഹത്ത് കയറി മരണപ്പെട്ടു. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ പുഴക്കാട്ടിരികടുങ്ങപുരം ഹൈസ്‌കൂള്‍ പടിയില്‍ വെച്ചാണ് സംഭവം. ചാപ്പനങ്ങാടി കൂരിയാട് റോഡ് സ്വദേശി ഓടങ്ങാടന്‍ കുഞ്ഞിമൊയ്തീന്‍ മകന്‍ സഫ്‌വാനുല്‍ ഫാരിസ് (27) മരണപ്പെട്ടത്.

കോട്ടക്കല്‍ നിന്നും പെരിന്തല്‍മണ്ണയിലേക്ക് പോകുന്ന സ്വകാര്യ ബസ്സിന്റെ കണ്ടക്ടര്‍ പിന്‍ ഡോറില്‍ നിന്നും ഇറങ്ങി മുന്നിലെ ഡോറിലൂടെ ഓടി കയറാന്‍ ശ്രമിക്കുന്നതിനിടയില്‍ കാല്‍ തെന്നി വീണ് പിറകിലെ ടയര്‍ ദേഹത്ത് കയറിയാണ് സംഭവ സ്ഥലത്ത് വെച്ച് മരണപ്പെട്ടത്. കൊളത്തൂര്‍ പോലീസ് മേല്‍നടപ്പടി സ്വീകരിച്ചു.നാട്ടുക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. നാല് മാസങ്ങള്‍ക്ക് മുമ്പാണ് വിവാഹിതനായത്. ഭാര്യ: ശബ്‌ന ഊരോതൊടി ചെറുകുളമ്പ. മാതാവ് : കദീജ. സഹോദരങ്ങള്‍ : ഫവാസ് , ഫാരിസ, ദില്‍ഷാന്‍. ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ചാപ്പനങ്ങാടി ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ ഖബറടക്കും.

Sharing is caring!