ജില്ലാസ്‌കൂള്‍ കായികമേളയില്‍ തുടര്‍ച്ചയായ 10-ാം തവണയും എടപ്പാള്‍ ചാമ്പ്യന്‍മാര്‍

ജില്ലാസ്‌കൂള്‍ കായികമേളയില്‍ തുടര്‍ച്ചയായ 10-ാം തവണയും എടപ്പാള്‍ ചാമ്പ്യന്‍മാര്‍

തേഞ്ഞിപ്പലം: ജില്ലാ സ്‌കൂള്‍ കായികോത്സവത്തില്‍ തുടര്‍ച്ചയായ പത്താംതവണയും എടപ്പാള്‍ ഉപജില്ലക്ക് കിരീടം. 351 പോയിന്റാണ് എടപ്പാള്‍ ഉപജില്ലക്ക് ലഭിച്ചത്. ഇതില്‍ 301 പോയിന്റും ഐഡിയലിന്റെ താരങ്ങളാണ് നേടിയത്. 71 പോയിന്റുമായി കിഴിശ്ശേരി സബ്ജില്ല രണ്ടാമതും 59 പോയിന്റുമായി മങ്കട മൂന്നാമതുമെത്തി. തിരൂരും അരീക്കോടുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. 17 സബ് ജില്ലകള്‍ പങ്കെടുത്ത മത്സരത്തില്‍ ഏഴ് പോയിന്റുമായി പരപ്പനങ്ങാടിയാണ് ഏറ്റവും പിന്നില്‍. മലപ്പുറം, പെരിന്തല്‍മണ്ണ സബ് ജില്ലകള്‍ക്ക് എട്ട് പോയിന്റ് വീതമാണുള്ളത്.
കാലിക്കറ്റ് സര്‍വകലാശാല സിന്തറ്റിക്ക് സ്‌റ്റേഡിയത്തില്‍ രണ്ട് ദിനങ്ങളിലായാണ് ഇത്തവണ മത്സരം നടന്നത്.

47 സ്വര്‍ണ്ണവും 20വെള്ളിയും ആറ് വെങ്കലവുമായാണ് സ്‌കൂള്‍ വിഭാഗത്തില്‍ ഐഡിയലിന്റെ മുന്നേറ്റം. കെ.എം.ജി.വി.എച്ച്.എസ്.എസ് തവനൂര്‍ 36 പേയിന്റുമായി രണ്ടാംസ്ഥാനത്തുണ്ട്. നാല് സ്വര്‍ണ്ണവും അഞ്ച് വെള്ളിയും ഒരു വെങ്കലുമാണ് തവനൂരിന്റെ സമ്പാദ്യം. മൂന്ന് സ്വര്‍ണ്ണം, നാല് വെള്ളി, മൂന്ന് വെങ്കലവുമായി 30 പോയിന്റോടെ സെന്റ് മേരീസ് എച്ച്.എസ്.എസ് പരിയാപുരം മൂന്നാംസ്ഥാനത്തുണ്ട്. 24 പോയിന്റുമായി സി.എച്ച്.എം.കെ.എം.എച്ച്.എസ് കാവന്നൂര്‍ നാലാമതും 20 പോയിന്റുമായി എച്ച്.എസ്.എസ് പന്തല്ലൂര്‍ അഞ്ചാം സ്ഥാനത്താണ്. 77 സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് മത്സരിച്ചത്.

Sharing is caring!