മധ്യവയസ്‌കനെ മര്‍ദിച്ച് കൊലപ്പെടുത്തിയ ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗത്തെയും കൂട്ടുപ്രതികളെയുംകൂട്ടി പോലീസ് തെളിവെടുപ്പ് നടത്തി

കോട്ടയ്ക്കല്‍: പറപ്പൂര്‍ പൊട്ടിപാറയില്‍ മധ്യവയസ്‌കനെ മര്‍ദിച്ച് കൊലപ്പെടുത്തിയ ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗത്തെയും
കൂട്ടുപ്രതികളെയുംകൂട്ടി പോലീസ്  തെളിവെടുപ്പ് നടത്തി. പറപ്പൂര്‍ പൊട്ടിപാറയില്‍ മധ്യവയസ്‌കനായ പൂവന്‍ വളപ്പില്‍ കോയ(55) ഒരുകൂട്ടം ആളുകളുടെ അടിയും ചവിട്ടുമേറ്റ് മരിച്ച സംഭവത്തിലാണ് പോലീസ് പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. പാട്ടിപ്പാറ സ്വദേശികളായ ചുളളിക്കാട്ടില്‍ നൗഫല്‍(27), പയ്യാതൊടി അസ്‌കര്‍(38), ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം
മൂരികുന്നന്‍ അബ്ദുല്‍ ജബ്ബാര്‍(34), മൂരികുന്നന്‍ ഹക്കീം(30), വടക്കന്‍ വീട് മൊയ്തീന്‍ ഷാ (42) എന്നിവരെയാണ് സംഭവം നടന്ന പൊട്ടിപ്പാറയിലെത്തിച്ചത്.

പൊട്ടിപ്പാറയില്‍ കോയ ജോലി ചെയ്യുന്ന വളം നിര്‍മ്മാണ ശാലക്കു മുന്നില്‍ വാഹനം നിര്‍ത്തിയിട്ടതുമായി ബന്ധപ്പെട്ടുണ്ടായ വാക്കു തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കയിയിരുന്നു. ഡി.വൈ. എഫ്. ഐ നേതാവ് മൂച്ചിക്കുന്നന്‍ ജബ്ബാറിന്റെ നേതൃത്വത്തിലുള്ള സംഘം കോയയെ വീട്ടില്‍ കയറി മര്‍ധിച്ചതായി നാട്ടുകാര്‍ പറഞ്ഞിരുന്നു.

പറപ്പൂര്‍ ആലചുള്ളിയിലെ പൂവന്‍ വളപ്പില്‍ കോയ ( 60) ആണ് അഞ്ചംഗ സംഘത്തിന്റെ മര്‍ദ്ദനമേറ്റ് മരിച്ചത്. കഴിഞ്ഞദിവസം പൊട്ടിപ്പാറയില്‍ കോയ ജോലിചെയ്യുന്ന വളം നിര്‍മാണ ശാലക്ക് മുന്നില്‍ വാഹനം നിര്‍ത്തിയിട്ട തുമായി ബന്ധപ്പെട്ട് വാക്ക് തര്‍ക്കം ഉണ്ടായിരുന്നു .സംഭവം നാട്ടുകാര്‍ ഈ പെട്ട് രമ്യതയിലൈത്തിച്ചിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കോയ ജോലി ചെയ്യുന്ന ഗോഡൗണില്‍ എത്തിയ അഞ്ചംഗ സംഘവുമായി ഉണ്ടായ വാക്കേറ്റത്തെ തുടര്‍ന്നു്നുണ്ടായ സംഘട്ടനത്തില്‍ ഗുരുതരമായി പരിക്കേറ്റ കോയ യെ കോട്ടക്കല്‍ അല്‍മാാസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും രാത്രി പത്തുമണിക്ക് ആശുപത്രിയില്‍ വെച്ച്് ഇയാള്‍ മരണപ്പെടുകയായിരുന്നു..


Leave a Reply

Your email address will not be published. Required fields are marked *