ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ പ്രതി പിടിയില്‍

ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ പ്രതി പിടിയില്‍

കരുളായി: ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. വാരിക്കല്‍ കുലുക്കന്‍ പാറ ഷംസുസമാനെ (31)യാണ് പൂക്കോട്ടുംപാടം എസ്.ഐ പി.വിഷ്ണു കരുളായില്‍ വെച്ച് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി കരുളായി വാരിക്കലില്‍ വാഹന പരിശോധന നടത്തുകയായിരുന്ന നെടുങ്കയം ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചറേയും വനപാലകരേയും പത്തോളം വരുന്ന പ്രതികള്‍ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തുകയും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത കാര്യത്തിന് പോലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്തിരുന്നു. നെടുങ്കയം വനത്തില്‍ നിന്നും പുള്ളിമാനെ വെടിവെച്ചു കൊന്ന കേസ്സിലെയും, വനാതിര്‍ത്തിയില്‍ നിന്നും ടിപ്പര്‍ ലോറിയില്‍ മണല്‍ കടത്താന്‍ ശ്രമിച്ച കേസ്സിലേയും പ്രതികളുടെ ബന്ധുക്കളും സുഹൃത്തുക്കളുമാണ് ഈ കേസിലെ പ്രതികള്‍. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി. മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. എ.എസ്.ഐ രവികുമാര്‍, സീനിയര്‍ സി.പി.ഒ ജോണ്‍ വര്‍ണ്മീസ്, സി.പി.ഓ മാരായ എസ്.അഭിലാഷ്, ടി.നിബിന്‍ദാസ്, ജിയോ ജേക്കബ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

 

Sharing is caring!