മലപ്പുറം ചെമ്മങ്കടവിലെ കോണ്‍ഗ്രസ്- ലീഗ് പ്രവര്‍ത്തകര്‍ സി.പി.എമ്മില്‍ ചേര്‍ന്നു

മലപ്പുറം:നഗരത്തില്‍ സിവില്‍ സ്റ്റേഷന്‍ ചെമ്മങ്കടവ് പ്രദേശത്ത് യുഡിഎഫിന് കനത്ത പ്രഹരമേല്‍പ്പിച്ച് മുതിര്‍ന്ന പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും സിപിഐ എമ്മിനൊപ്പം. 19ാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന യു കെ മമ്മുട്ടി, അരനൂറ്റാണ്ടുകാലമായി മുസ്ലിംലീഗിന്റെ പ്രദേശത്തെ ഉറച്ചശബ്ദമായിരുന്ന മുതിര്‍ന്ന നേതാവ് ആലി തറയില്‍, മുന്‍ ലീഗ് കൗണ്‍സിലര്‍ ഫാത്തിമ സുഹ്റയുടെ മകന്‍ സഫ്വാന്‍ എന്നിവരുടെ നേതൃത്വത്തില്‍ 19 പേരാണ് പാര്‍ടിവിട്ട് സിപിഐ

എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.
കോണ്‍ഗ്രസ്, മുസ്ലിംലീഗ് പാര്‍ടികള്‍ വിട്ടവര്‍ക്ക് ഞായറാഴ്ച വൈകിട്ട് ചെമ്മങ്കടവില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ ഉജ്വലസ്വീകരണം നല്‍കി. ഇവരെ യോഗം ഉദ്ഘാടനംചെയ്ത സിപിഐ എം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് ഹാരമണിയിച്ച് സ്വീകരിച്ചു. ചെങ്കൊടിയും കൈമാറി. ജില്ലാ കമ്മിറ്റിയംഗം വി ടി സോഫിയ, ഏരിയാ സെക്രട്ടറി കെ മജ്നു, ലോക്കല്‍ സെക്രട്ടറി സി എം നാണി എന്നിവര്‍ സംസാരിച്ചു. കെ പി എ ഷരീഫ് അധ്യക്ഷനായി. ശിവദാസന്‍ സ്വാഗതവും കെ പി കൃഷ്ണന്‍ നന്ദിയും പറഞ്ഞു.

ഞയാറാഴ്ച രാവിലെ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി ആലി തറയില്‍ കേന്ദ്രകമ്മിറ്റിയംഗം പാലോളി മുഹമ്മദ്കുട്ടിയുമായി സംസാരിച്ചിരുന്നു.


Leave a Reply

Your email address will not be published. Required fields are marked *