പരപ്പനങ്ങാടി തീരമേഖലയില്‍ സംഘര്‍ഷം തുടരുന്നു, ഇന്ന് ബൈക്കും ഓട്ടോയും കത്തിച്ചു

പരപ്പനങ്ങാടി തീരമേഖലയില്‍ സംഘര്‍ഷം തുടരുന്നു,  ഇന്ന് ബൈക്കും ഓട്ടോയും കത്തിച്ചു

പരപ്പനങ്ങാടി: പരപ്പനങ്ങാടി തീരദേശത്ത് കുറച്ച് ദിവസമായി തുടരുന്ന സംഘര്‍ഷത്തെ തുടര്‍ന്ന് ബൈക്കും ഓട്ടോറിക്ഷയും അഗ്നിക്കിരയായി. പരപ്പനങ്ങാടി ഒട്ടുമ്മല്‍, ആവിയില്‍ ബീച്ച് എന്നിവിടങ്ങളിലെ ലീഗ്, സിപിഎം പ്രവര്‍ത്തകരുടെ വാഹനങ്ങളാണ് ഇന്ന് പുലര്‍ച്ചെ കത്തിച്ചത്.

ഒട്ടുമ്മല്‍ ഫിഷറീസ് ആശുപത്രിക്ക് സമീപത്ത് താമസിക്കുന്ന മുസ്ലീം ലീഗ് പ്രവര്‍ത്തകനായ പുത്തന്‍ കമ്മുവിന്റെ ഹുസൈന്‍ എന്നയാളുടെ ബുള്ളറ്റും, സിപിഎം ആവിയില്‍ ബീച്ച് ബ്രാഞ്ച് സെക്രട്ടറി കുന്നുമ്മല്‍ ജാഫറിന്റെ ഓട്ടോറിക്ഷയുമാണ് അജ്ഞാതര്‍ കത്തിച്ചത്. നേരത്തെ പോസ്റ്റര്‍, കൊടിതോരണങ്ങള്‍ കെട്ടുന്നതായ തര്‍ക്കങ്ങളാണ് സംഘര്‍ഷത്തിന്റെ തുടക്കം. ഇതിനെ തുടര്‍ന്ന് വ്യാപകമായി ഇരു പാര്‍ട്ടികളുടേയും വസ്തുക്കള്‍ നശിപ്പിച്ചിരുന്നു. ഒട്ടുമ്മലുള്ള ലീഗ് ഓഫീസ് കഴിഞ്ഞ ദിവസം തകര്‍ത്തതോടെ സംഘര്‍ഷം വ്യാപിക്കുകയായിരുന്നു’ ഇതിന്റെ തുടര്‍ച്ചയാണ് വാഹനങ്ങള്‍ നശിപ്പിച്ചതന്ന് കരുതുന്നു. പ്രദേശത്ത് പോലീസ് നിരീക്ഷണം കര്‍ശനമാക്കി.

Sharing is caring!