അഷ്റഫുമാരുടെ സംസ്ഥാന സംഗമം 28ന് കോഴിക്കോട്
പെരിന്തല്‍മണ്ണ: കോഴിക്കോട് കടപ്പുറത്ത് 28ന് നടക്കുന്ന അഖില കേരള അഷ്റഫ് സംഗമത്തിന്റെ മുന്നോടിയി പെരിന്തല്‍മണ്ണയില്‍ അഷ്റഫുമാര്‍ ഒത്തുകൂടി. അഷ്റഫ് എന്ന പേരുള്ളവരെയെല്ലാം ഒന്നിപ്പിക്കാനുള്ള പ്രവര്‍ത്തന ത്തിലാണ് അഷ്റഫുമാര്‍. അഷ്റഫ് എന്ന പേരില്‍ കേരളത്തില്‍ നാലായിരത്തിലധികം പേരുണ്ടെന്നാണ് കണക്ക്. ഇവരെയെല്ലാം
ഒന്നിപ്പിക്കാന്‍ അഖില കേരള അഷ്റഫ് സംഗമം കോഴിക്കോട് കപ്പുറത്ത് ഈ മാസം 28നു സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ മുന്നോടിയായി ജില്ലാ മണ്ഡലം കൂട്ടായ്മകള്‍ കൂടി വരികയാണ്. ജില്ലാ വൈസ് പ്രെസിഡന്റ് എന്‍പി.അഷ്റഫ് അധ്യക്ഷത വഹിച്ചു. പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടികെ.സദക്ക, താഴെക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എകെ.നാസര്‍, പച്ചീരി സുബൈര്‍, സത്താര്‍ ആനമങ്ങാട്, അഷ്റഫ് കൂട്ടായ്മയുടെ സംസ്ഥാന -ജില്ലാ നേതാക്കളായ അഷ്റഫ് മനരിക്കല്‍, അഷ്റഫ് കണ്ണമംഗലം, അഷ്റഫ് വലിയാട്ട്, അഷ്റഫ് കണ്ണമംഗലം, അഷ്റഫ് താണിക്കല്‍, അഷ്റഫ് പറപ്പൂര്, അഷ്റഫ് തിരൂരങ്ങാടി പ്രസംഗിച്ചു.കോഴിക്കോട് നടക്കുന്ന അഖില കേരള സംഗമത്തില്‍ അഷ്റഫ് കൂട്ടായ്മയുടെ നയം പ്രഖ്യാപിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.
പെരിന്തല്‍മണ്ണ മണ്ഡലം പ്രസിഡന്റായി അഷ്റഫ് പിലാക്കലിനെയും ജനറല്‍ സെക്രട്ടറിയായി അഷ്റഫ് ശീലത്തിനെയും ട്രഷററായി സി.എച്.അഷ്റഫിനെയനും തെരഞ്ഞെടുത്തു. ജീവകാരുണ്യ-സാമൂഹ്യ പ്രവര്‍ത്തനങ്ങളാണ് അഷ്റഫ് കൂട്ടായ്മ ലക്ഷ്യം വെക്കുന്നതെന്ന് നേതാക്കള്‍ അറിയിച്ചു
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]