മലപ്പുറം തേലക്കാട് സ്വദേശിക്ക്വിറ്റുപോവാതെ ബാക്കി വന്ന കാരുണ്യ ലോട്ടറി ടിക്കറ്റില്‍ 80ലക്ഷം രൂപ അടിച്ചു

മലപ്പുറം തേലക്കാട് സ്വദേശിക്ക്വിറ്റുപോവാതെ ബാക്കി വന്ന കാരുണ്യ ലോട്ടറി ടിക്കറ്റില്‍ 80ലക്ഷം രൂപ അടിച്ചു

മലപ്പുറം: വിറ്റുപോവാതെ ബാക്കി വന്ന കാരുണ്യ ലോട്ടറി ടിക്കറ്റില്‍ തേലക്കാട് സ്വദേശി പിലാക്കല്‍ മുഹമ്മദ് മുസ്തഫയ്ക്ക് അടിച്ചത് ഒന്നാംസമ്മാനമായ 80 ലക്ഷം രൂപ. വെള്ളിയാഴ്ചയായിരുന്നു നറുക്കെടുപ്പ്. കെ ഡബ്ല്യു 239502 എന്ന നമ്പറിനാണ് സമ്മാനം ലഭിച്ചത്.
പെരിന്തല്‍മണ്ണയിലെ നന്ദനം ലോട്ടറി ഏജന്‍സിയില്‍നിന്നാണ് വില്‍ക്കാനുള്ള ടിക്കറ്റെടുത്തത്.

ഇതില്‍ 14 എണ്ണം വിറ്റുപോയിരുന്നില്ല. ഇതിലൊന്നിലാണ് ഒന്നാംസമ്മാനം അടിച്ചത്.
പത്തുവര്‍ഷത്തോളമായി സ്‌കൂട്ടറില്‍ ലോട്ടറി വിപണനം നടത്തുന്ന മുസ്തഫക്ക് രണ്ട് തവണ സീരിയല്‍ മാറിയതുകൊണ്ട് ഒന്നാംസമ്മാനം നഷ്ടപ്പെട്ടിട്ടുണ്ട്.

വര്‍ഷങ്ങളായി വെട്ടത്തൂര്‍ കാപ്പിലെ വാടകവീട്ടിലാണ് മുസ്തഫയും കുടുംബവും താമസിക്കുന്നത്.
ഭാര്യയും മൂന്ന് മക്കളുമടങ്ങുന്നതാണ് കുടുംബം. ഭാര്യ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ലാബില്‍ ജോലിചെയ്യുകയാണ്.

ഒന്നാംസമ്മാനമായി ലഭിക്കുന്ന തുകകൊണ്ട് സ്വന്തമായൊരു വീടും മക്കള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസവും ലഭ്യമാക്കണമെന്നാണ് മുസ്തഫയുടെ ആഗ്രഹം.

Sharing is caring!