വിദേശ തൊഴിലാളികള്‍ക്ക് സൗദി അന്യമാകുന്നു പത്ത് ലക്ഷംപേര്‍ക്ക്
റിയാദ്: വിദേശ തൊഴിലാളികള്‍ക്ക് സഊദി അന്യമാകുന്നതായി കണക്കുകള്‍. ഓരോ ദിനം കഴിയുംതോറും തൊഴില്‍ നഷ്ടപ്പെട്ടു നാട്ടിലേക്ക് തിരിക്കുന്ന വിദേശികളുടെ എന്നതില്‍ ഭീമമായ വര്‍ധനവാണ് ഉണ്ടാകുന്നത്. ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം പതിനെട്ടു മാസത്തിനിടെ തൊഴില്‍ നഷ്ടപ്പെട്ടു സ്വദേശങ്ങളിലേക്ക് തിരിച്ച വിദേശ തൊഴിലാളികളുടെ എണ്ണം പത്ത് ലക്ഷത്തോളമാണെന്നു സഊദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് കണക്കുകള്‍ വ്യക്തമാക്കി. ഈ വര്‍ഷം ജനുവരി മുതല്‍ ജോണ്‍ വരെയുള്ള ആറു മാസക്കാലത്തിനിടക്ക് മാത്രം 5,24,600 വിദേശ തൊഴിലാളികള്‍ക്കാണ് തൊഴില്‍ നഷ്ടമുണ്ടായിരിക്കുന്നത്. ആദ്യ മൂന്നു മാസത്തില്‍ 2,34,200 തൊഴിലാളികള്‍ക്കും രണ്ടാമത്തെ മൂന്നു മാസത്തില്‍ 2,90,400 വിദേശ തൊഴിലാളികള്‍ക്കുമാണ് സഊദി വിട്ടു സ്വദേശങ്ങളിലേക്ക് തിരിക്കേണ്ടി വന്നത്.
കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള പന്ത്രണ്ടു മാസത്തെ കാലയളവിനിടയില്‍ തൊഴില്‍ നഷ്ടപ്പെട്ടവരേക്കാള്‍ കൂടുതലാണ് ഈ വര്‍ഷം ആദ്യ ആര് മാസത്തെ കണക്കുകള്‍. കഴിഞ്ഞ വര്‍ഷം തൊഴില്‍ വിപണിയില്‍ നിന്നും 4,66,000 വിദേശികള്‍ കുടിയൊഴിഞ്ഞ സ്ഥാനത്ത് ഈ വര്‍ഷം ആദ്യ ആറു മാസം മാത്രം അഞ്ചേകാല്‍ ലക്ഷത്തോളമാണ്. അതായത് വരും മാസങ്ങളും സഊദി വിദേശികള്‍ക്ക് പരീക്ഷണ കാലമായിരിക്കുമെന്ന ശക്തമായ സൂചനയാണ് ഇത് നല്‍കുന്നത്. അതേസമയം, രണ്ടാഴ്ചക്കിടെ നടപ്പിലാകാനിരിക്കുന്ന പന്ത്രണ്ടു മേഖലയിലെ രണ്ടാം ഘട്ട സഊദി വല്‍ക്കരണം പ്രാബല്യത്തില്‍ വരുന്നതോടെയും ഈ വര്‍ഷം കഴിയുന്നതോടെയും സഊദിയില്‍ നിന്നും തൊഴില്‍ നഷ്ടപ്പെട്ടു സ്വദേശങ്ങളിലേക്ക് മടങ്ങുന്നവരുടെ എണ്ണം കുത്തനെ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പല വന്‍കിട വ്യവസായ ശാലകളും കമ്പനികളും സ്വദേശികളെ കൂടുതലായി പരിശീലിപ്പിച്ചു അടുത്ത വര്‍ഷം ജനുവരിയോടെ തൊഴില്‍ നല്‍കാനുള്ള ഒരുക്കത്തിലാണ്.
അതേസമയം, നിരവധി മേഖലകളിലേക്ക് സഊദി വല്‍ക്കരണം വ്യാപിപ്പിച്ചിട്ടുണ്ടെങ്കിലും സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ കുറക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സൗദികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.9 ശതമാനമായി തന്നെ തുടരുകയാണ്. രാജ്യത്തെ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് മാറ്റമില്ലാതെ 7.6 ശതമാനമായി തുടര്‍ന്നപ്പോള്‍ വനിതകള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്കില്‍ നേരിയ വര്‍ധനവ് ഉണ്ടാക്കുകയാണ് ചെയ്തിരിക്കുന്നത്. സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നത് മൂലം വിദേശികള്‍ നാട് വിടുമ്പോള്‍ സ്ഥാപനങ്ങള്‍ പൂട്ടിപോകുന്നതാണ് വിദേശികളുടെ പകരമായി സ്വദേശികളുടെ തൊഴില്‍ എണ്ണം വര്‍ധിക്കാത്തത്
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]