വിശുദ്ധ ഖുര്‍ആന്റെ ഏറ്റവും വലിയ കൈയെഴുത്തുപ്രതി തയ്യാറാക്കിയ മലപ്പുറം മാനത്ത്മംഗലം സ്വദേശി മമ്മദിനെ ആദരിച്ചു

വിശുദ്ധ ഖുര്‍ആന്റെ ഏറ്റവും  വലിയ കൈയെഴുത്തുപ്രതി  തയ്യാറാക്കിയ മലപ്പുറം  മാനത്ത്മംഗലം സ്വദേശി  മമ്മദിനെ ആദരിച്ചു

മലപ്പുറം: വിശുദ്ധ ഖുര്‍ആന്റെ 35കിലോ തൂക്കം വരുന്ന ഏറ്റവും വലിയ കയ്യെഴുത്ത് പ്രതി തയാറാക്കിയ മലപ്പുറം മാനത്ത്മംഗലം സ്വദേശി ചാത്തോലിപ്പറമ്പില്‍ മമ്മദിനെ പെരിന്തല്‍മണ്ണ സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ വേദി ഉപഹാരം നല്‍കി ആദരിച്ചു. ബി.എസ്.എന്‍.എല്‍. ജീവനക്കാരനായി വിരമിച്ച മമ്മദ് ആറ് വര്‍ഷം കൊണ്ടാണ് നേട്ടം പൂര്‍ത്തിയാക്കിയത്. ഉസ്മാനീ ലിപിയില്‍ പ്രത്യേക പേനകളുടെ സഹായത്തോടെ ഒരു മീറ്ററോളം വരുന്ന ചാര്‍ട്ട് പേപ്പറുകളെ പേജുകളായി ഉപയോഗപ്പെടുത്തിയാണ് 600 ഓളം പേജുകളില്‍ ഇത് പൂര്‍ത്തിയാക്കിയിട്ടുള്ളത്.
മക്കയിലെ ഹറമിലേക്ക് കൈമാറാനുള്ള ഒരുക്കത്തിലാണദ്ദേഹം. കിംസ് അല്‍ ശിഫ ഹോസ്പിറ്റല്‍ ട്രസ്റ്റി മുഹമ്മദ് ഹാജി ഉപഹാരം കൈമാറി.
സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ അധ്യാപകന്‍ ഇ.എം. മുഹമ്മദ് അമീന്‍, കെ.പി. അബൂബക്കര്‍, ഡോ.യഹ്‌യ, പി.ടി. അബൂബക്കര്‍, സി.എസ്. മുഹമ്മദലി എന്നിവര്‍ സംബന്ധിച്ചു.

Sharing is caring!