മലപ്പുറത്തിന്റെ പഴയ താരങ്ങള്‍ വീണ്ടും ബൂട്ടണിയിന്നു

മലപ്പുറം: ഫുട്‌ബോള്‍ ഗ്രൗണ്ടുകളില്‍ ആവേശം നിറച്ച പഴയ താരങ്ങള്‍ വീണ്ടും ബൂട്ട് കെട്ടുന്നു. മലപ്പുറം ചേക്കു മെമോറിയല്‍ ട്രോഫി ടൂര്‍ണമെന്റിലാണ് പഴയകാല താരങ്ങള്‍ വീണ്ടും ഇറങ്ങുന്നത്. ക്ലബ്ബ് വണ്‍ ഗ്രൗണ്ടില്‍ ഒക്ടോബര്‍ 21ന് വൈകീട്ട് ആറിനാണ് മത്സരം. 40 കഴിഞ്ഞ താരങ്ങളാണ് ടൂര്‍ണമെന്റില്‍ ഇറങ്ങുന്നത്.

ഗോള്‍ വലയുടെ കാവല്‍ക്കാരന്‍, മലപ്പുറത്തുകാര്‍ കണ്ട് കൊതി തീരും മുമ്പേ കര്‍ണ്ണാടക കൊത്തി കൊണ്ടുപോയ ബാംഗ്ലൂര്‍ എച്ച് എ എല്‍ ക്യാപ്റ്റന്‍ തമ്പി ബഷീര്‍. തുടര്‍ച്ചയായി അഞ്ചു തവണ കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫിയില്‍ ബൂട്ടണിഞ്ഞ കുന്നുമ്മലിന്റെ സ്വന്തം ടൈറ്റാനിയം ഹമീദ്, പ്രഗത്ഭനായ ഫുട്ബാളര്‍ മലപ്പുറം ചേക്കുവിന്റെ പുത്രനും ടൈറ്റാനിയം ക്യാപ്റ്റനുമായിരുന്ന ടൈറ്റാനിയം അന്‍വര്‍, ഫുട്ബാളില്‍ നിന്നും സംഗീത രംഗത്ത് രാജ്യത്തോളമുയര്‍ന്ന ഷഹബാസ് അമന്‍, മലപ്പുറം ഫുട്ബാളിന്റെ അവസാന വാക്ക് മലപ്പുറം സോക്കര്‍ ക്ലബിന്റെ നെടുംതൂണുകളായിരുന്ന ആനക്കായി നൗഷാദ്, ബാബു സലീം, ഇവര്‍ക്കൊപ്പം 40 വയസ് കഴിഞ്ഞ മലപ്പുറത്തെ പഴയ കളിക്കാരും ഇറങ്ങും

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *