മലപ്പുറത്തെ മുന്‍ ബി ജെ പി മണ്ഡലം ട്രഷറര്‍ ബി.ജെ.പി വിട്ട് സി.പി.എമ്മിലേക്ക്.

മലപ്പുറത്തെ മുന്‍ ബി ജെ പി മണ്ഡലം ട്രഷറര്‍ ബി.ജെ.പി വിട്ട് സി.പി.എമ്മിലേക്ക്.

പൂക്കോട്ടുംപാടം: ശബരിമല വിഷയത്തില്‍ ബി.ജെ.പി.യുടെ ആക്രമസമീപനത്തിനോടുള്ള എതിര്‍പ്പിനെ തുടര്‍ന്ന് മുന്‍ ബി ജെ പി മണ്ഡലം ട്രഷറര്‍ ബി.ജെ.പി വിട്ട് സി.പി.എം ലേക്ക്. പുതിയകളം സ്വദേശി ഡോക്ടര്‍ കെ.ശ്രീനിവാസനും കുടുംബവുമാണ് സി.പി.എം ല്‍ ചേര്‍ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ഏറെ കാലം ബി.ജെ.പിയില്‍ പ്രവര്‍ത്തിച്ച ശ്രീനിവാസന്‍ സമകാലീന കാലത്തെ ബി.ജെ.പിയുടെ ആക്രമരാഷ്ട്രീയത്തില്‍ മനംമടുത്താണ് പാര്‍ട്ടി വിട്ട് സി.പി.എം ല്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത് .പുതിയ കളത്തില്‍ വെച്ച് സി.പി.എം ശ്രീനിവാസന് സ്വീകരണം നല്‍കി.ഏരിയാ സെക്രട്ടറി ഇ.പത്മാക്ഷന്‍ ശ്രീനിവാസനെ മാലയിച്ച് സ്വീകരിച്ചു. അമരമ്പലം ലോക്കല്‍ സെക്രട്ടറി വി.കെ അനന്തകൃഷ്ണന്‍ ചൈങ്കാടി കൈമാറി. ചടങ്ങില്‍ വാര്‍ഡ് അംഗം പി.എം. ബിജു അദ്ധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി എ ശിവരാജന്‍, കെ.എന്‍ പ്രസന്നന്‍, ഒ.ഷാജി, ഇല്ലിക്കല്‍ ഹുസൈന്‍, പി.ടി.മോഹനന്‍ ദാസ്, കെ.പി വിനോദ് ,പി.ഹമീദ്, എന്‍.ശിവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Sharing is caring!