സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റംഗം ഇ ജയന് ആര്‍എസ്എസ് വധഭീഷണി

സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റംഗം ഇ ജയന് ആര്‍എസ്എസ് വധഭീഷണി

താനൂര്‍: സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം ഇ ജയന് നേരെ ആര്‍എസ്എസ് വധഭീഷണി. ശബരിമലയുടെ രാഷ്ട്രീയം എന്ന പ്രമേയത്തില്‍ ഞായറാഴ്ച വൈകീട്ട് ചെമ്മാട് കരിപറമ്പില്‍ നടക്കുന്ന സിപിഐ എം പൊതുയോഗത്തില്‍ പങ്കെടുക്കാനെത്തുന്ന ഇ ജയന്‍ ശബരിമലയെ കുറിച്ച് വല്ലതും പറഞ്ഞാല്‍ തിരിച്ചു പോകില്ല എന്നാണ് ഭീഷണി മുഴക്കിട്ടുള്ളത്. ശബ്ദ സന്ദേശമായാണ് ഭീഷണി.
മൂപ്പര് വന്നോട്ടെ പൊയ്‌ക്കോട്ടെ ശബരിമലയെപ്പറ്റിയോ, ഹിന്ദുവിനെപ്പറ്റിയോ ഇല്ലാത്ത വല്ലതും പറഞ്ഞാല്‍ ജയനല്ല, ഏതവനായാലും തിരിച്ചു പോകില്ല. ഓന് എവിടുന്നൊക്കെ അടി കിട്ടിയതും, സ്റ്റേജില്‍ക്കേറി നാട്ടുകാര്‍ തല്ലിയതും അവന് ഓര്‍മയുണ്ടായിട്ട് വന്നോട്ടെ പൊയ്‌ക്കോട്ടെ. ഇല്ലാത്ത വല്ലതും പറഞ്ഞാല്‍ കരിപറമ്പത്തു നിന്നും അവന്‍ പോകില്ല എന്ന് പറഞ്ഞു കൊണ്ടാണ് ശബ്ദ സന്ദേശം അവസാനിപ്പിക്കുന്നത്.

Sharing is caring!