ഹാദിയക്കേസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ച് എന്‍.ഐ.എ

ഹാദിയക്കേസ്  അവസാനിപ്പിക്കാന്‍ തീരുമാനിച്ച് എന്‍.ഐ.എ

മലപ്പുറം: ഹാദിയക്കേസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ച് ദേശീയ അന്വേഷണ ഏജന്‍സി. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുവെന്നതിന് വ്യക്തമായ തെളിവ് ലഭിക്കാത്ത സാഹചര്യത്തിലാണ് നടപടി.
ഹാദിയ- ഷെഫിന്‍ ജഹാന്‍ വിവാഹത്തില്‍ ലവ് ജിഹാദിന്റെയോ നിര്‍ബന്ധപൂര്‍വമുള്ള മതപരിവര്‍ത്തനത്തിന്റെ ഇടപെടലോ തീവ്രവാദ ബന്ധത്തിന്റെയോ പ്രശ്നമില്ലെന്ന് എന്‍.ഐ.എ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. കേസില്‍ ഇനി കോടതിയില്‍ റിപ്പോര്‍ട്ടുകളൊന്നും സമര്‍പ്പിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ചില പ്രത്യേക ഗ്രൂപ്പുകള്‍ മുഖേനയാണ് പെണ്‍കുട്ടികളെ മതംമാറ്റുന്നതെന്ന് കണ്ടെത്തിയെങ്കിലും അത് നിര്‍ബന്ധിത മതപരിവര്‍ത്തനമായിരുന്നുവെന്ന് തെളിവില്ല. പെണ്‍കുട്ടികളെ കാണാതായത് അടക്കം പതിനൊന്ന് കേസുകള്‍ കൂടി പരിശോധിച്ചെങ്കിലും പ്രോസിക്യൂഷന്‍ നടപടിക്ക് ആവശ്യമായ മൊഴിയോ സാഹചര്യതെളിവുകളോ എന്‍.ഐ.എയ്ക്ക് ലഭിച്ചില്ല. രാജ്യത്ത് ഏതുമതം സ്വീകരിക്കാനും ഭരണഘടന ഉറപ്പുനല്‍കുന്ന സാഹചര്യത്തില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ അന്വേഷണ ഏജന്‍സി തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Sharing is caring!