പോലീസ് വലച്ച് ഹര്‍ത്താല്‍ ദിനത്തില്‍ രാഷ്ട്രപതി പുത്രന്‍ മലപ്പുറത്ത്

പോലീസ് വലച്ച് ഹര്‍ത്താല്‍ ദിനത്തില്‍  രാഷ്ട്രപതി പുത്രന്‍ മലപ്പുറത്ത്

തിരൂര്‍ : അപ്രതീക്ഷിത ഹര്‍ത്താലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ മകന്‍ പ്രശാന്ത് കുമാര്‍ കോവിന്ദും , കുടുംബവും ആലത്തിയൂര്‍ഹനുമാന്‍കാവ് സന്ദര്‍ശിക്കുവാനെത്തിയത് തിരൂര്‍ പോലീസിനെ വലച്ചു. അക്രമ സ്ഥലങ്ങളിലേക്ക് ഓടുന്നതിനിടെ രാജ്യത്തിന്റെ പ്രഥമ പൗരന്റെ പുത്രന് കനത്ത സുരക്ഷ ഒരുക്കേണ്ടിയും വന്നു. ഒരു മണിക്കൂര്‍ ക്ഷേത്രത്തില്‍ ചിലവിട്ടാണ് കുടുംബം മടങ്ങിയത്. ഇതിനിടെ വെട്ടത്ത് ബൈക്കില്‍ ഭര്‍ത്താവിനൊത്ത് സഞ്ചരിച്ച ഗര്‍ഭിണിയെ ഹര്‍ത്താല്‍ അനുകൂലികള്‍ അക്രമിച്ചു. വെട്ടം ഇല്ലത്ത്പ്പടി തൈവളപ്പില്‍ രാജേഷിനും, ഭാര്യ നിഷക്കുമാണ് മര്‍ദ്ദനം. വണ്ടിയും തകര്‍ത്തു. 6 മാസം ഗര്‍ഭിണിയായ നിഷയെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താനൂര്‍ ശോഭ പറമ്പില്‍ സംഘര്‍ഷത്തില്‍ പരിക്കേറ്റ മരംവെട്ട് തൊഴിലാളി ഷംസു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണെന്ന് സ്ഥിരീകരിച്ചു.. ഇയാള്‍ മരം വെട്ട് ആയുധമായി അക്രമിച്ചതില്‍ ബി.ജെ.പി.പ്രവര്‍ത്തകര്‍ പ്രശോഭിനും പരിക്കേറ്റു.രണ്ട് പോലീസുകാര്‍ക്കും പരിക്കുണ്ട്.അക്രമത്തെ തുടര്‍ന്ന് ഇന്ന് കെ.ഹസ്.ആര്‍.ടി.സി. സര്‍വ്വീസുകള്‍ സംസ്ഥാനത്ത് നിര്‍ത്തിവച്ചു.

Sharing is caring!