മലപ്പുറത്തുകാരന് ജോലിക്കിടയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ വെച്ച് മരിച്ചു

മലപ്പുറം: തൃപ്രങ്ങോട് സ്വദേശി ഖത്തറില്‍ നിര്യാതനായി. തൃപ്രങ്ങോട് ആനപ്പടിയിലെ അമലത്ത് മണികണ്ഠന്-സുനിത ദമ്പതികളുടെ മകന് ശ്യാം ജിത് (23) ആണ് ഖത്തറില്‍ ജോലിക്കിടയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ഖത്തറില്‍ ഒരു കമ്പനിയില്‍ അക്കൗണ്ടന്റ് ആയി ജോലി ചെയ്തു വരികയായിരുന്നു. ആറ് മാസം മുമ്പാണ് ഖത്തറില്‍ പോയത്. മൃതദേഹം നാട്ടില്‍ എത്തിക്കും. സഹോദരങ്ങള്‍- ശരത്, നിഷാന്ത്.
RECENT NEWS

ജമാഅത്ത് ഇസ്ലാമിക്കെതിരെ മനുഷ്യപക്ഷ സദസ് സംഘടിപ്പിച്ച് ഡിവൈഎഫ്ഐ
എടക്കര: സിപിഎം നേതാവ് എൻ കണ്ണനെതിരെയും മലപ്പുറത്തിനെതിരെയും വർഗീയ–- ദേശവിരുദ്ധ പ്രചാരണങ്ങൾ നടത്തുന്ന ജമാഅത്തെ ഇസ്ലാമിയുടെയും മീഡിയവണ്ണിന്റെയും വർഗീയ അജണ്ടൾക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം. ‘ഇസ്ലാമിക സംഘപരിവാരത്തിന്റെ ഇരുട്ടുമുറി ഭീകരതയെ ചെറുക്കുക‘ [...]