മലപ്പുറത്ത് ഹർത്താൽ അനുകൂലികൾ ബസുകൾ തകർത്തു, ​ഗതാ​ഗതം തടസപ്പെടുത്തി

മലപ്പുറത്ത് ഹർത്താൽ അനുകൂലികൾ ബസുകൾ തകർത്തു, ​ഗതാ​ഗതം തടസപ്പെടുത്തി

മലപ്പുറം: ശബരിമല വിഷയത്തിൽ വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിൽ ചമ്രവട്ടത്ത് കെ എസ് ആർ ടി സി ബസിന് നേരെ അക്രമണം. ബാം​ഗ്ലൂർ-പൊന്നാനി അന്തർ സംസ്ഥാന സർവീസ് ബസിന്റെ ചില്ലുകൾ എറി‍ഞ്ഞ് തകർത്തു. ജില്ലയിലെ വിവിധ ടൗണുകളിൽ ഹർത്താൽ അനുകൂലികൾ വാഹന​ഗതാ​ഗതവും തടസപ്പെടുത്തി.

ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചതിനെ തുടർന്ന് നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാ​ഗമായാണ് ഇന്ന് ഹർത്താൽ ആചരിക്കുന്നത്. എടപ്പാളിനടുത്ത് കാളച്ചാലിലും കെ എസ് ആർ ടി സി ബസ് അക്രമികൾ എറിഞ്ഞു തകർത്തു. സംഭവത്തിൽ ഡ്രൈവർക്ക് പരുക്കേറ്റു.

ഹർത്താലിന്റെ മറവിൽ മാറഞ്ചേരിയിൽ ബി.ജെ.പി. – ആർ.എസ്.എസ്. പ്രവർത്തകർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്തു. ഹർത്താൽ അനുകൂലികൾ വാഹനം തടയുന്നത് ക്യാമറയിൽ പകർത്തുകയായിരുന്ന പ്രാദേശിക ചാനലായ ചിത്രാവിഷൻ റിപ്പോർട്ടർ സനൂപിന് നേരെയാണ് കൈയേറ്റമുണ്ടായത്‌. അക്രമത്തിൽ സനൂപിന് പരുക്കേറ്റിട്ടുണ്ട്.

ജില്ലയിൽ വാഹന​ഗതാ​ഗതം വളരെ കുറവാണ്. കെ എസ് ആർ ടി സി ബസുകൾ സർവീസ് നടത്തുന്നില്ല. പലഭാ​ഗത്തും ഹർത്താൽ അനുകൂലികൾ ​ഗതാ​ഗതം തടസപ്പെടുത്തുന്നുണ്ട്.

Sharing is caring!