ബി.ജെ.പി ഇന്ത്യയിലെ ഹിന്ദു സംസ്‌കാരത്തെ തകര്‍ക്കുന്നു: ഇ.ടി.

ബി.ജെ.പി ഇന്ത്യയിലെ  ഹിന്ദു സംസ്‌കാരത്തെ  തകര്‍ക്കുന്നു: ഇ.ടി.

തിരൂരങ്ങാടി: ബി.ജെ.പിയും ആര്‍.എസ്.എസ്സും ഇന്ത്യയിലെ ഹിന്ദു സംസ്‌കാരത്തെ തകര്‍ക്കുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. തിരൂരങ്ങാടി നിയോജക മണ്ഡലം യു.ഡി.എഫ് സ്പെഷ്യല്‍ കണ്‍വെന്‍ഷന്‍ ചെമ്മാട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. നിയോജക മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ എം.എന്‍ കുഞ്ഞിമുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.

മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി എം.പി അബ്ദുസ്സമദ് സമദാനി മുഖ്യപ്രഭാഷണം നടത്തി. എം.എല്‍.എമാരായ പി.കെ അബ്ദുറബ്ബ്, അഡ്വ.എന്‍ ഷംസുദ്ധീന്‍, ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.ടി അജയ് മോഹന്‍, കാവുങ്ങല്‍ കുഞ്ഞിമരക്കാര്‍, കെ.പി.കെ തങ്ങള്‍, എം.കെ ബാവ, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, പി.എസ്.എച്ച് തങ്ങള്‍, സി.എച്ച് മഹ്മൂദ് ഹാജി, സി അബൂബക്കര്‍ ഹാജി, കെ.കെ നഹ, സി.കെ.എ റസാഖ്, എം മുഹമ്മദ് കുട്ടി മുന്‍ഷി, എ.കെ മുസ്തഫ, വി.പി കോയ ഹാജി, വാസു കാരയില്‍, പി.കെ അബ്ദുല്‍ അസീസ്, വി.വി അബു, എ.ടി ഉണ്ണി, മോഹനന്‍ വെന്നിയൂര്‍, അലി തെക്കോപ്പാട്ട്, കെ കുഞ്ഞന്‍ ഹാജി, വി.എസ് ബാവ ഹാജി, വി.എം മജീദ്, ഷരീഫ് വടക്കയില്‍, സി ജമീല അബൂബക്കര്‍, മാതോളി നഫീസു, സി.ടി നാസര്‍, വി.ടി സുബൈര്‍ തങ്ങള്‍, എം അബ്ദുറഹ്മാന്‍ കുട്ടി, സി.കെ മുഹമ്മദ് കോയ, ഫവാസ് പനയത്തില്‍, എം.പി ഹംസകോയ, നാസര്‍ കെ തെന്നല, പനയത്തില്‍ മുസതഫ, കെ.ടി റഹീദ, വി.വി ജമീല ടീച്ചര്‍, എം.പി കുഞ്ഞിമൊയ്തീന്‍, ഉമ്മര്‍ ഓട്ടുമ്മല്‍സംസാരിച്ചു.

Sharing is caring!