തിരൂര്‍ പറവണ്ണയില്‍ ട്രിപ്പ് പോകാന്‍ വിസമ്മതിച്ച ഓട്ടോ ഡ്രൈവരെ മദ്യപിച്ചെത്തിയ പ്രതികുത്തിക്കൊലപ്പെടുത്തി

മലപ്പുറം: ട്രിപ്പ് പോകാന്‍ വിസമ്മതിച്ച ഓട്ടോ ഡ്രൈവരെ മദ്യപിച്ചെത്തിയ പ്രതികുത്തിക്കൊലപ്പെടുത്തി.
തിരൂര്‍ പറവണ്ണയിലാണ് സംഭവം. പറവണ്ണ പുത്തങ്ങാടി കളരിക്കല്‍ കുഞ്ഞിമുഹമ്മദിന്റെ മകന് മുഹമ്മദ് യാസീന്‍ (40) ആണ് മരിച്ചത്. പറവണ്ണ അങ്ങാടിയില്‍ ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം.
യാസീനെ കുത്തി വീഴ്ത്തിയ പ്രതി പറവണ്ണ പള്ളത്ത് ആദം രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്കായി രാത്രിതന്നെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ആദമിന് സ്വഭാവ ദൂഷ്യങ്ങളുള്ളതിനാല്‍ യാസീന്‍ ട്രിപ്പ് പോകാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ ആദം കത്തിയെടുത്ത് കുത്തുകയായിരുന്നു. ഇയാള്‍ നിരവധി രാഷ്ട്രീയ സംഘര്‍ഷ കേസുകളില്‍ പ്രതിയാണ്. പ്രതി നാട്ടിലെ ഗുണ്ടയായി അറിയപ്പെടുന്നതിനാലും മദ്യപിച്ചതിനാലുമാണ് മുഹമ്മദ് യാസീന്‍ (40) ട്രിപ്പ് പോകാന്‍ വിസമ്മതിച്ചതെന്നാണ് കരുതുന്നത്.
യാസീനെ നാട്ടുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയതിന് ശേഷം ഓട്ടോയും അടിച്ച് തകര്‍ത്ത ശേഷമാണ് ആദം രക്ഷപ്പെട്ടത്. ഓട്ടോ തകര്‍ക്കുന്നതിനിടെ ഇയാള്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. യാസീനെ നാട്ടുകാര്‍ കോട്ടക്കലിലെ മിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യയും നാല് മക്കളുമുണ്ട്. പ്രതിയെയും കോട്ടക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി പറവണ്ണ പള്ളത്ത് ആദം പോലീസ് കസ്റ്റഡിയിലാണ്.
RECENT NEWS

മലപ്പുറം പോലീസിന്റെ മിന്നൽ പരിശോധന; കൊണ്ടോട്ടിയിൽ 50 കിലോ കഞ്ചാവ് പിടികൂടി
കൊണ്ടോട്ടി: വാടക വീട്ടിൽ സൂക്ഷിച്ചിരുന്ന 50 കിലോ കഞ്ചാവ് മലപ്പുറം ഡാൻസാഫ് നടത്തിയ പരിശോധനയിൽ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഫറൂഖ് സ്വദേശി കെ പി ജിബിൻ (26), കടലുണ്ടി പെരിയമ്പലം സ്വദേശി [...]