ഓഹരിവാഗ്ദാനവുമായി കെ.എം.സി.സി നേതാക്കള് തിരൂരിലെ ശിഹാബ് തങ്ങള് ഹോസ്പിറ്റലിലെത്തി
തിരൂര്: തിരൂര് തുഞ്ചന് പറമ്പിനു സമീപം എട്ടര ഏക്കര് സ്ഥലത്ത് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തില് സഹകരണമേഖലയില് നിര്മ്മാണം
പൂര്ത്തീകരിച്ച്ഉദ്ഘാടനത്തിനൊരുങ്ങി നില്ക്കുന്ന
സൂപ്പര്സ്പെഷ്യാലിറ്റിഹോസ്പിറ്റല്, പ്രവാസിസംഘടനകളുടെ നാഷണല്
കമ്മറ്റി നേതാക്കള് സന്ദര്ശിച്ചു.
വിവിധ ഗള്ഫുനാടുകളിലുള്ള പ്രവാസികളുടെ പങ്കാളിത്തമാണ്ഏറിയ പങ്കും ഈ
പദ്ധതിക്ക് മുതല്മുടക്കായുള്ളത് എന്നത്കൊണ്ടുംതന്നെ
പ്രവാസികളുടെകൂട്ടായ്മയില്ഉയരുന്ന കേരളത്തിലെഏറ്റവുംവലിയ സഹകരണ
പ്രസ്ഥാനമായിരിക്കും ഈ പദ്ധതി എന്നും നേചാക്കള് വിലയിരുത്തി.
ഭാവിയില്ഒരുമെഡിക്കല് കോളേജും പ്രകൃതിയുടെസൗന്ദര്യവും
മനോഹാരിതയുംമുതലാക്കിവിദേശികളെഅടക്കംആകര്ഷിച്ച്ഒരുമെഡിക്കല്
ടൂറിസംഹബ്ബായും ഈ പദ്ധതി മാറ്റാന് സാധിക്കുമെന്നും പ്രദേശത്തെ
വിലയിരുത്തി നേതാക്കന്മാര് അറിയിച്ചു.
വിദേശികള്ക്ക്ഏറ്റവും പ്രിയം നിറഞ്ഞ ആയുര്വേദവും നാച്യുറോപ്പതിയും
ഉള്പ്പെടുത്തികൊണ്ടുള്ളസംയുക്തചികിത്സാരീതീയും പുഴയാലും പച്ചപ്പ് നിറഞ്ഞ
ഗ്രാമീണ പാശ്ചാത്തലവുംവിദേശത്തുനിന്നുംആളുകള് ഇങ്ങോട്ടെത്താന് കൂടുതല്
സാധ്യത നല്കുന്നു.
കേരളത്തിലെ നിലവിലുള്ളആതുരാലയങ്ങളില് നിന്നുംവ്യത്യസ്തമായഏറ്റവും പുതിയ
നിര്മ്മാണ രീതികളുംആശുപത്രിസംവിധാനത്തിന് അനുയോജ്യമായകെട്ടിടങ്ങളുമാണ്
നിര്മ്മിച്ചിരിക്കുന്നത് എന്നുംവിദേശത്ത് മാത്രംകണ്ടുവരുന്ന
സംവിധാനങ്ങള് വരെകെട്ടിട നിര്മ്മാണത്തില്സസൂക്ഷ്മം
ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും നേതാക്കന്മാര് പറഞ്ഞു.
ബ്രിട്ടന് അടക്കംയൂറോപ്പിലുംമറ്റുവിദേശരാജ്യങ്ങളിലുമുള്ളമെഡിക്കല്
യൂണിവേഴ്സിറ്റികളുമായിയോജിച്ചുള്ള ഈ പദ്ധതി പ്രവാസികള്ക്കും അവരുടെ
കുടുമ്പങ്ങള്ക്കുംഏറ്റവും ആധുനികചികിത്സാസംവിധാനം ഒരുക്കാന്
കഴിയുമെന്നുംഅതുകൂടാതെആരോഗ്യര#ംഗത്ത്ഏറിവരുന്ന ചികിത്സാചെലവിന് പരിഹാരവും
ഈ പദ്ധതിയില് പങ്കാള ആയവര്ക്ക്ലഭിക്കുന്ന മെഡിക്കല് സ്കീമിലൂടെയുളള
ആനുകൂല്യങ്ങളുംസ്വന്തംസ്ഥാപനം ലഭിക്കാനിരിക്കുന്ന അവകാശങ്ങളും
പ്രവാസലോകത്ത്ജീവിക്കുന്ന ഓരോരുത്തര്ക്കും
തങ്ങളുടെകുടുംബങ്ങള്ക്ക്ചികിത്സലഭിക്കുന്നുഎന്ന്ഉറപ്പ്വരുത്താന്
കഴിയുന്ന ഒരു പദ്ധതി എന്ന നിലക്ക് ഇനിയും പങ്കാളിയായിട്ടില്ലാത്തവര് ഈ
പദ്ധതിയില് പങ്കാളിയാവണമെന്നും നേതാക്കള് ആവശ്യപ്പെട്ടു.
നിര്മ്മാണ പ്രവര്ത്തനങ്ങളിലുംസാങ്കേതികമികവിലുംസംതൃപ്തിരേഖപ്പെടുത്തിയസംഘംകേരളത്തിലെഏറ്റവും
നല്ല ആതുരാലയവുംശിഹാബ് തങ്ങളുടെ പേരിലുള്ളഏറ്റവുംവലിയ പദ്ധതിയുമായി
ഇത്മാറുമെന്ന് നേതാക്കള് അഭിപ്രായപ്പെട്ടു.
യു.എ .ഇ കെ.എം. സി.സി. ജനറല്സെക്രട്ടറി ഇബ്രാഹിംഏളേറ്റില് ,
കോഴിക്കോട് സി. എച്ച്. സെന്റര് ജനറല്സെക്രട്ടറി എന്. എ.
റസാഖ്മാസ്റ്റര്, സൗദി നാഷണല് കമ്മറ്റി
പ്രസിഡണ്ടുംആശുപത്രിഡയറക്ടറുമായകെ.പി. മുഹമ്മദ് കുട്ടി, തുടങ്ങിയ
നേതാക്കളാണ് പദ്ധതി പ്രദേശംസന്ദര്ശിച്ചത്.
ചെയര്മാന് അബ്ദുറഹിമാന് രണ്ടത്താണി, വൈസ്
ചെയര്മാന് കീഴേടത്തില് ഇബ്രാഹിംഹാജി, സെക്രട്ടറി എ. എം. റഹ്മത്തുള്ള,
മാനേജര് ഫസലുദ്ദീന് കെപി. ഷംസുദിദീന് കുന്നത്ത്, മുസമ്മില്
,എം.എസ്.എഫ്ജില്ലാ നേതാക്കളായവി.പി. അഹമ്മദ് സഹീര്, നിശാജ് എടപ്പറ്റ,
ടി. നിയാസ്, കബീര്മുതുപറമ്പ്, അസ്ഹര്, ഖമറുസമാന് തുടങ്ങിയവര്
നേതാക്കളെസ്വീകരിച്ചു.
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]