മലേഷ്യയില്‍ നടന്ന ഏഷാകപ്പ് ഫുട്‌ബോളില്‍ മികച്ചപ്രകടനം കാഴ്ചവച്ച മലപ്പുറം അരിമ്പ്രക്കാരന്‍ ഷാബാസ് അഹമ്മദിന് ജന്മനാട്ടില്‍ സ്വീകരണം നല്‍കി

മലേഷ്യയില്‍ നടന്ന ഏഷാകപ്പ് ഫുട്‌ബോളില്‍ മികച്ചപ്രകടനം കാഴ്ചവച്ച മലപ്പുറം അരിമ്പ്രക്കാരന്‍ ഷാബാസ് അഹമ്മദിന് ജന്മനാട്ടില്‍ സ്വീകരണം നല്‍കി

മലപ്പുറം: മലേഷ്യയില്‍ നടന്ന അണ്ടര്‍16 ഏഷ്യന്‍കപ്പ് ഫുട്‌ബോളില്‍ മികച്ചപ്രകടനം കാഴ്ചവച്ച; ഇന്ത്യന്‍ ടീമിലെ ഏക മലയാളിതാരം ഷാബാസ് അഹമ്മദിന് ജന്മനാടായ അരിമ്പ്രയുടെ ആദരം. രണ്ടുവര്‍ഷമായി സാഫ്കപ്പ് ചാമ്പ്യന്മാരായതടക്കം നിരവധി ടൂര്‍ണമെന്റുകളില്‍ പ്രതിരോധനിരയിലെ കരുത്തായ&ിയുെ; ഷാബാസിനെ വരവേല്‍ക്കാന്‍ നൂറുകണക്കിനാളുകളാണ്&ിയുെ; ജിവിഎച്ച്എസ്എസ് മൈതാനിയിലെ ബാപ്പു കലന്തന്‍ ചെറിയാപ്പു നഗറിലെത്തിയത്.ഇന്ത്യന്‍ ഫുട്ബോള്‍ ടീം മുന്‍ ക്യാപ്റ്റന്മാരായ ഐ എം വിജയനും യു; ഷറഫലിയും ചേര്‍ന്ന്; ജന്മനാടിന്റെ ഉപഹാരം സമ്മാനിച്ചു.

ചടങ്ങ് യു ഷറഫലി ഉദ്ഘാടംചെയ്തു.&ിയുെ; ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ അധ്യക്ഷയായി.
ടി വി ഇബ്രാഹിം എംഎല്‍എ, ഐ എം വിജയന്‍,&ിയുെ; ഇന്ത്യന്‍ പാരാലിംബിക് വോളിബോള്‍ താരമായ വൈശാഖ് പേരാമ്പ്ര, സന്തോഷ് ട്രോഫി കേരള ടീം പരിശീലകന്‍ സതീവന്‍ ബാലന്‍, ഐഎസ്എല്‍ താരങ്ങളായ സുഷാന്ത് മാത്യു, മുഹമ്മദ് ഷരീഫ്,&ിയുെ; ബ്ലോക്ക് പഞ്ചായത്ത് അംഗം എം കുഞ്ഞാലന്‍കുട്ടി, എഎഫ്സി ഫുട്ബോള്‍ കോച്ച് നിഷാദ് കോടിത്തൊടിക, ജില്ലാ ഫുട്ബോള്‍ ടീം മുന്‍ കോച്ച് സി പി എം ഉമ്മര്‍കോയ,
സംഘാടക സമിതി ചെയര്‍മാന്‍ ടി അബ്ദുള്‍ ബഷീര്‍, അരിമ്പ്ര ജിവിഎച്ച്എസ്എസ് പിടിഎ പ്രസിഡന്റ് സി എ റഷീദ്, വൈസ് പ്രസിഡന്റ് എന്‍ ഹംസ, ഹെഡ്മിസ്ട്രസ് വിലാസിനി, എന്‍&ിയുെ; മോനുദ്ദീന്‍, ഷാബാസിന്റെ അധ്യാപകന്‍ സുനില്‍, ഇ ഹംസ, ഷാബാസ് അഹമ്മദിന്റെ ഉപ്പ മൂത്തേടത്ത് ബഷീര്‍ സംസാരിച്ചു.

Sharing is caring!