ജില്ലയിലെ ആദ്യ കിഫ്ബി റോഡ് കൊണ്ടോട്ടിയില്
മലപ്പുറം: സംസ്ഥാന സര്ക്കാറിന്റെ കിഫ്ബി പദ്ധതിയില് ഉള്പ്പെടുത്തി നടപടികള് പൂര്ത്തിയാക്കിയ മലപ്പുറം ജില്ലയിലെ ആദ്യ റോഡായ കൊണ്ടോട്ടി മണ്ഡലത്തിലെ കടുങ്ങല്ലൂര് – വിളയില് – ചാലിയപ്പുറം റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ഇന്ന് നടന്നു. വൈകുന്നേരം 4 മണിക്ക് ചീക്കോട് ചെറിയപറമ്പില് വെച്ച് നടന്ന പരിപാടിയില് പി വി അബ്ദുല് വഹാബ് എം പി ഉദ്ഘാടനം നിര്വ്വഹിച്ചു. ടി. വി ഇബ്രാഹിം എം എല് എ അധ്യക്ഷത വഹിച്ചു.
കുഴിമണ്ണ പഞ്ചായത്തിലെ ഹാജിയാര് പടിയില് നിന്നും ആരംഭിച്ചു മുതുവല്ലൂര്, ചീക്കോട് പഞ്ചായത്തുകളിലൂടെ കടന്ന് പോയി എടവണ്ണപ്പാറ ജംഗ്ഷനില് ആണ് റോഡ് അവസാനിക്കുന്നത്. ആകെ 8. 2 കിലോമീറ്റര് വരുന്ന ഈ റോഡ് പ്രവൃത്തിക്ക് വേണ്ടി ആകെ 16. 4 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. റബ്ബെറൈസ് ചെയ്ത് ആവശ്യമായ സ്ഥലങ്ങളില് ഡ്രൈനേജ്, ഐറിഷ് ഡ്രൈന്, കല്വെര്ട്, സിഗ്നല് തുടങ്ങിയ സൗകര്യങ്ങള് കൂടി ചെയ്ത് റോഡ് ദേശീയ നിലവാരത്തിലാണ് നിര്മ്മിിക്കുന്നത്. പണി പൂര്ത്തിയാകുന്നതോടെ എടവണ്ണപ്പാറ, കോഴിക്കോട് ഭാഗത്തേക്ക് എളുപ്പ വഴിയായി ഈ റോഡ് മാറും.
ചടങ്ങില് കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമ മണ്ണറോട്ട്, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി പറമ്പന്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ പി സഈദ്, കെ എ സഗീര്, പി മൂസ ബാലത്തില്, ഹാജറുമ്മ ടീച്ചര്, പി ഡബ്ല്യൂ ഡി എക്സിക്യൂട്ടീവ് എഞ്ചിനീയര് എസ് ഹരീഷ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര് അബ്ദുല് അസീസ് തുടങ്ങിയവര് ചടങ്ങില് സംബന്ധിക്കും.
RECENT NEWS
സംഭല് മസ്ജിദ് സര്വെയില് മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്
ന്യൂഡൽഹി: സംഭല് മസ്ജിദ് സര്വെയില് മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്. മുതിര്ന്ന അഭിഭാഷകന് കപില് സിബലുമായി മുസ്ലിം ലീഗ് എംപിമാര് ചര്ച്ച നടത്തി. പാര്ലമെന്റ് പാസാക്കിയ നിയമത്തെ ഒരുകൂട്ടര് പിച്ചിച്ചീന്തുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ [...]