ഇന്ധന വിലവര്‍ദ്ധനവിനെതിരെ വിത്യസ്ഥമായ പ്രതിഷേധ ക്യാമ്പയിനുമായി മലപ്പുറത്തെ മാധ്യമ വിദ്യാര്‍ഥികള്‍
മലപ്പുറം: വള്ളുവമ്പ്രം എം ഐ സി ആട്സ് ആന്റ് സയന്‍സ് കോളെജിലെ മാസ്കമ്മ്യൂണിക്കെഷന് ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴിലെ മാധ്യമപഠന വിദ്യാര്‍ഥികളാണു ഇന്ധന വിലവര്‍ദ്ധനവിനെതിരെ വിത്യസ്ഥമായ പ്രതിഷേധ ക്യാമ്പയിനുമായി രംഗത്തു വന്നിരിക്കുന്നത്.
കോളെജിലെ വിദ്ധ്യാര്‍ഥികളുടെയും അദ്ധ്യാപകരുടെതടക്കം വാഹനങ്ങളുടെ ഇന്ധന ടാങ്കിനു മുകളില്‍ ‘ഇന്ത്യ തിളങ്ങുന്നു ഓരൊ ലിറ്ററിലും !’ എന്ന ടാഗ് ലൈന്‍ പ്രിന്റ് ചെയ്ത സ്റ്റിക്കര്‍ ഒട്ടിച്ചായിരുന്നു പ്രതിഷേധം. കേന്ദ്ര ഗവണ്മെന്റിന്റെ തെറ്റായ തീരുമാനം മൂലം ഇന്ത്യന്‍ സമ്പത് വ്യവസ്ത ആകെ തകിടം മറിഞ്ഞിരിക്കുന്ന ഈ അവസരത്തില്‍ ആദ്യമായാണു ഇത്തരത്തില്‍ വ്യത്യസ്തമായ ഒരു പ്രതിഷേധം അരങ്ങേറുന്നത്.
ഇന്ധന വില വര്‍ദ്ധനവിനെതിരെ നിരവധി ഹര്‍ത്താലുകള്‍ രാജ്യത്ത് നടന്നിട്ടും ഒരു മാറ്റവുംഇതുവരെ ഉണ്ടായിട്ടുമില്ല. എന്നാല്‍ ഹര്‍ത്താല്‍ മൂലം കോടികളുടെ നഷ്ടമാണു നാടിനു സംഭവിക്കുന്നത്്. ഇതിനാലാണ് പ്രായോഗികമായി ചെയ്യാന്‍ കഴിയുന്ന രീതിയിലുള്ള പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ രംഗത്തുവന്നത്. വിദ്യാര്‍ത്തികള്‍ ഫ്യുവല്‍ ചാലഞ്ചിന്റെ ഭാഗമാവുകയും ക്യാമ്പസിലെ എല്ലാ വാഹനങ്ങൂടെയും ഇന്ദന ടാങ്കില്‍ ‘ഇന്ത്യ തിളങ്ങുന്നു ഓരൊ ലിറ്ററിലും !’ എന്ന സ്ലോഗന് ഒട്ടിക്കുകയും അതുവഴി ലൊകത്തെ തങ്ങളുടെ പ്രതിഷേധ ക്യാമ്പൈന് അറീക്കുകയും ചെയ്യുകയായിരുന്നു.
കേരളത്തില്‍ ആദ്യമായാണു ഒരു കോളെജ് ഇത്തരത്തിലുള്ള ഒരു ക്യാമ്പയിന് നടക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. കേരളത്തില്‍ അദ്യമായി വരിവരിയായ് നിന്നു മീറ്റു ക്യാമ്പയിനില്‍ പങ്കെടുത്തതും ഈ കോളെജീല് ഇതെ ഡിപ്പാര്‍ട്ട് മെന്റിന്റെ കീഴില്‍ തന്നെ ആയിരുന്നു ‘ഇന്ത്യ തിളങ്ങുന്നു ഓരൊ ലിറ്ററിലും!’ എന്ന സ്ലൊഗന് തയ്യാറാക്കിയ മാസ്കമ്മ്യൂണിക്കേഷന്‍ ഡിഗ്രി അവസാനവര്‍ഷ വിദ്യാര്‍ഥി അമീനു സമ്മാനമായ ‘ഒരു ലിറ്റര്‍ പെട്രോള്‍’ പ്രിന്‍സിപ്പലിന് കൈമാറി. മാസ് കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് മേധാവി മൃദുലയുടെ നേതൃത്വത്തില്‍ ആയിരുന്നു പ്രൊഗ്രാം നടന്നത്
RECENT NEWS
സമസ്തയിലെ തർക്ക പരിഹാരത്ത് ആയുസ് ഒരുദിനം; അതൃപ്തി അറിയിച്ച് ലീഗ് നേതൃത്വം
മലപ്പുറം: സമസ്തയിലെ പ്രശ്നങ്ങൾക്ക് അറുതിയാകുന്നുവെന്ന സൂചനകൾക്ക് ആയുസ് ഒരു ദിവസം മാത്രം. സമസ്തയിലെ ഒരു വിഭാഗവും മുസ്ലിം ലീഗുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ചർച്ചയിലെ ധാരണ ലംഘിച്ചതായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. [...]