ഊദിയില്‍ വിവിധ കേന്ദ്രങ്ങളില്‍ ശരീഅത്ത് സംരക്ഷണ ഐക്യദാര്‍ഢ്യ സമ്മേളനങ്ങളില്‍ വന്‍ ജന പങ്കാളിത്തം

മലപ്പുറം: 1985നു ശേഷം വീണ്ടുമൊരു ശരീഅത്ത് സംരക്ഷണ യജ്ഞത്തിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ രംഗത്തിറങ്ങയ സാഹചര്യത്തില്‍ കോഴിക്കോട് നടത്തിയ ശരീഅത്ത് സംരക്ഷണ സമ്മേളനത്തിന് ഐക്യ ദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് എസ് വൈ എസ്, എസ് കെ ഐ സി. സഊദി കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തിയ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ വന്‍ ജന പങ്കാളിത്തം.
സഊദിയുടെ വിവിധ പ്രവിശ്യകളിലെ സെന്‍ട്രല്‍, പ്രവിശ്യ, യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് എസ് വൈ എസ്, എസ്&ിയുെ; കെ ഐ സി സംയുക്തമായി ശരീഅത്ത് സംരക്ഷണ സമ്മേപന ഐക്യ ദാര്‍ഢ്യം സംഘടിപ്പിച്ചത്. സമ്മേളനത്തില്‍ വിവിധ മത, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ പാര്‍ട്ടികളുടെ സാന്നിധ്യം ഏറെ ശ്രദ്ദേയമായിരുന്നു.
മുത്വലാഖ്, വഖഫ്, സ്വവര്‍ഗരതി, വിവാഹേതര ലൈംഗിക ബന്ധം തുടങ്ങിയ വിഷയങ്ങളില്‍ ഒരു വിശ്വാസിക്ക് ഒരു നിലക്കും യോജിച്ചു പോകാന്‍ പറ്റാത്ത വിധമുള്ള വേദനാജനകമായ വിധികളും നിയമ നിര്‍മ്മാണങ്ങളുമാണ് സുപ്രീം കോടതിയില്‍ നിന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഉണ്ടായിട്ടുള്ളതാണെന്നും ഇത്തരംനിലപാടുകള്‍ പ്രതിഷേധാര്ഹവും അത് പുനഃപരിശോധിക്കണമെന്നും നമ്മുടെ മാതൃ രാജ്യത്ത് മത സ്വാതന്ത്ര്യവും മത നിരപേക്ഷതയും ഭരണഘടന വിഭാവനം ചെയ്യുന്ന വിധം നിയമ നിര്‍മ്മാണങ്ങളില്‍ നടപടികള്‍ സ്വീകരിക്കണമെന്നും നാടിന്റെ നന്മക്കുവേണ്ടി എല്ലാ വിഭാഗം ജനങ്ങലും സമസ്ത ഏറ്റെടുത്ത സമര പരിപാടികളോട് സഹകരിക്കണമെന്നും വിവിധ കേന്ദ്രങ്ങളില്‍ നടന്ന പ്രഭാഷണങ്ങളില്‍ പ്രഭാഷകര്‍ ഉദ്ബോധിപ്പിച്ചു.
സമ്മേളനത്തോടനുബന്ധിച്ചു സമസ്തയുടെ ആഹ്വാനപ്രകാരമുള്ള രാഷ്ട്രപതിക്ക് സമര്‍പ്പിക്കുന്ന ഭീമ ഹരജിയുടെ ഭാഗമായുള്ള ഒപ്പു ശേഖരണവും നടന്നിരുന്നു.&ിയുെ; ജിദ്ദയില്‍ നടന്ന പരിപാടിയില്‍ ശരീഅ കോളേജ് പ്രിന്‌സിപ്പാളുമായ ടി.എച്ച്ദാരിമി ഏപ്പിക്കാട് പ്രമേയ പ്രഭാഷണം നടത്തി. മക്കയില്‍ എസ്&ിയുെ; കെ എസ്&ിയുെ; എസ്&ിയുെ; എഫ് സംസ്ഥാന ട്രഷറര്‍ ബഷീര്‍ ഫൈസി ദേശമംഗലം, റിയാദില്‍ ബഹാഉദ്ധീന്‍ നദ്വി പുവ്വാട്ടുപറമ്പ്, റഹൂഫ് ഹുദവി (ശക്‌റ യൂണിവേസിറ്റി-സഊദി) എന്നിവരും, ജുബൈലില്‍ ടി കെ എം റാഫി ഹുദവി, ദമാമില്‍ അബ്ദുറഹ്മാന്‍ അറക്കല്‍ മൗലവിയും മുഖ്യ പ്രഭാഷണങ്ങള്‍ നടത്തി.
സഊദിയെ കൂടാതെ, മറ്റു ജി സി സി രാജ്യങ്ങളായ ബഹ്റൈന്‍, കുവൈത്, യു എ ഇ, ഖത്തര്‍, ഒമാന്‍ തുടങ്ങി വിവിധ രാജ്യങ്ങളിലെ സമസ്ത സംഘടനകളുടെ കീഴിലും വിപുലമായ സമ്മേളനങ്ങളും വിശദീകരണ പ്രമേയ പ്രഭാഷണങ്ങളും നടന്നിരുന്നു.
എസ് വൈ എസ്, എസ് കെ ഐ സി. ജിദ്ദാ സെന്‍ട്രല്‍ കമ്മിറ്റികള്‍ നടത്തിയ ഐക്യ ദാര്‍ഢ്യ സമ്മേളനം&ിയുെ; ജിദ്ദ ഇസ്ലാമിക് സെന്ററില്‍ നടന്ന പരിപാടി സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ ഉല്‍ഘാടനം ചെയ്തു. സയ്യിദ് അന്‍വര്‍ തങ്ങള്‍ അധ്യക്ഷം വഹിച്ചു. രാഷ്ട്രപതിക്ക് സമര്‍പ്പിക്കുന്ന ഭീമ ഹരജിയുടെ ഒപ്പ് ശേഖരണ ഉല്‍ഘാടനം അബ്ദുള്ള ഫൈസി കുളപ്പറമ്പ് നിര്‍വ്വഹിച്ചു. പ്രമുഖ കോളമിസ്റ്റും വാഗ്മിയും പ്രഭാഷകനും ദാറുല്‍ ഹികം ഇസ്ലാമിക സെന്റര്‍ (മേലാറ്റൂര്‍) ശരീഅ കോളേജ് പ്രിന്‌സിപ്പാളുമായ ടി.എച്ച് ദാരിമി ഏപ്പിക്കാട് പ്രമേയ പ്രഭാഷണം നടത്തി.
വിവിധ സംഘടനാ പ്രതിനിധികളായി അബൂബക്കര്‍ അരിമ്പ്ര, കെ.ടി.എ. മുനീര്‍, മുസ്തഫ നിസാമി മണ്ണാര്‍ക്കാട് എന്നിവര്‍ പ്രസംഗിച്ചു. നജ്മുദീന്‍ ഹുദവി അവലോകനം നടത്തി. സുബൈര്‍ ഹുദവി പട്ടാമ്പി, അബൂബക്കര്‍ ദാരിമി ആലംപാടി, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, സവാദ് പേരാമ്പ്ര, മുസ്തഫ ഫൈസി ചേരൂര്‍, നൌഷാദ് അന്‍വരി, അന്‍വര്‍ ഹുദവി, അബ്ദുല്‍ റഹ്മാന്‍ ഫൈസി മുതുവല്ലൂര്‍, ഉസ്മാന്‍ എടത്തില്‍, കാദര്‍കുട്ടി ഹാജി മൂന്നിയൂര്‍, എം.എ.കോയ, സാലിം അമ്മിനിക്കാട്, ജാബിര്‍ വടകര, റഷീദ് മണിമൂളി, അബ്ദുല്ല തോട്ടക്കാട്, മന്‍സൂര്‍ എടക്കര തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അബ്ദുല്‍ കരീം ഫൈസി സ്വാഗതവും ദില്‍ഷാദ് തലപ്പില്‍ കാടാമ്പുഴ നന്ദിയും പറഞ്ഞു.
ജുബൈല്‍ എസ് വൈ എസ് , എസ് കെ ഐ സി സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗള്‍ഫ് ഏഷ്യ ആശുപത്രി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ശരീഅത്ത് സംരക്ഷണ ഐക്യ ദാര്‍ഢ്യ സമ്മേളനത്തില്‍ ഫാസ് മുഹമ്മദലി മഞ്ചേരി ഉദ്ഘാടനം ചെയ്തു. സുലൈമാന്‍ ഖാസിമി കാസര്‍ഗോഡ് ഉദ്ഘാടനം ചെയ്തു. ടി കെ എം റാഫി ഹുദവി മുഖ്യ പ്രഭാഷണം നടത്തി
വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു അശ്റഫ് ചെട്ടിപ്പടി, നൗഫല്‍ തനിമ, യു എ റഹീം തുടങ്ങിയവര്‍ സംസാരിച്ചു. നൗഷാദ് കെ എസ് പുരം സ്വാഗതവും റിയാസ് ഒറ്റപ്പാലം നന്ദിയും പറഞ്ഞു. രാഷ്ടപതിക്ക് നല്‍കുന്ന ഭീമ ഹരജിക്കും മെമ്മോറാനടത്തിനുള്ള ഒപ്പ് ശേഖരണവും നടത്തി
ദമാമില്‍ അല്‍റയാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം&ിയുെ; എസ് കെഐസി ഈസ്റ്റേണ്‍ പ്രൊവിന്‍സ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഫവാസ് ഹുദവി സമ്മേളനം ഉത്ഘാടനം ചെയ്തു. എസ്വൈഎസ് സഊദി നാഷണല്‍ കമ്മിറ്റി ജന.സെക്രട്ടറി അബൂജീര്‍ ഫാസ് മൗലവി മുഖ്യ പ്രഭാഷണം നടത്തി. കെഎംസിസി കിഴക്കന്‍ പ്രവിശ്യ ആക്ടിംഗ് പ്രസിഡന്റ് മുഹമ്മദ് കുട്ടി,&ിയുെ; അല്‍ മുന സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ അബ്ദുള്‍ ഖാദര്‍ മാസ്റ്റര്‍, എസ്‌കെഐസി&ിയുെ; കിഴക്കന്‍ പ്രവിശ്വ ജനറല്‍ സെക്രട്ടറി അബ്ദുറഹ്മാന്‍ പൂനൂര്‍, അശ്‌റഫ് ആളത്ത് എന്നിവര്‍ സംസാരിച്ചു.
ശര്‍ഖിയ്യ റൈഞ്ച് സെക്രട്ടറി മജീദ് മാസ്റ്റര്‍ പ്രമേയംഅവതരിപ്പിക്കുകയും സവാദ് ഫൈസി വര്‍ക്കല പ്രതിജ്ഞക്കും നേതൃത്വം നല്‍കി.
RECENT NEWS

ഡെങ്കിപ്പനിക്കെതിരെ മലപ്പുറം ജില്ലക്കാര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്
താനൂര്‍, തിരൂര്‍, കൊണ്ടോട്ടി, പരപ്പനങ്ങാടി, തിരൂരങ്ങാടി എന്നീ നഗരസഭാ പ്രദേശങ്ങളിലാണ് കൊതുകിന്റെ സാന്ദ്രത ഏറ്റവും കൂടുതലായി കണ്ടെത്തിയത്.