പശുക്കടത്ത് ആരോപിച്ച് സംഘപരിവാര്‍ തല്ലിക്കൊന്നയുവാവിന്റെ കുടുംബത്തിന്റെ ഉപജീവനത്തിന് മുസ്ലിം ലീഗ് വാഹനം കൈമാറി

പശുക്കടത്ത് ആരോപിച്ച് സംഘപരിവാര്‍ തല്ലിക്കൊന്നയുവാവിന്റെ കുടുംബത്തിന്റെ ഉപജീവനത്തിന് മുസ്ലിം ലീഗ് വാഹനം കൈമാറി

 

മലപ്പുറം: പശുക്കടത്ത് ആരോപിച്ച് സംഘപരിവാരം തല്ലിക്കൊന്ന ജാര്‍ഖണ്ഡിലെ രാംഗഡ് സ്വദേശി അലീമുദ്ദീന്‍ അന്‍സാരിയുടെ വിധവയ്ക്ക് കുടുംബത്തിന്റെ ഉപജീവനാര്‍ത്ഥം മുസ്ലിം ലീഗ് വാഹനം കൈമാറി.

ഞായറാഴ്ച അലീമുദ്ദീന്റെ വസതിയില്‍വച്ച് നടന്ന ചടങ്ങില്‍ മുസ്ലിം ലീഗ് ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീറാണ് വിധവ മര്‍യം ഖാത്തൂന് പിക്കപ്പ് വാന്‍ നല്‍കിയത്.

ഖത്തറിലെ ഹമദ് മൂസയാണ് വാഹനം സ്പോണ്‍സര്‍ ചെയ്തത്. ജാര്‍ഖണ്ഡ് സംസ്ഥാന ലീഗ് അധ്യക്ഷന്‍ അംജദ് അലി, സെക്രട്ടറി സാജിദ് ആലം സാഹിബ് തുടങ്ങിയ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. കേസില്‍ കുടുംബം സ്വീകരിച്ചുവരുന്ന നിയമനടപടികള്‍ക്കുള്ള സാമ്പത്തിക സഹായവും ലീഗ് നല്‍കിയിട്ടുണ്ട്.

Sharing is caring!