മഞ്ചേരിയില്‍ ബസിടിച്ച് ബൈക്ക് യാത്രികനായ മലപ്പുറത്തെ ഡോക്ടര്‍ മരിച്ചു

മഞ്ചേരിയില്‍ ബസിടിച്ച് ബൈക്ക് യാത്രികനായ മലപ്പുറത്തെ ഡോക്ടര്‍ മരിച്ചു

 

മഞ്ചേരി : ബസിടിച്ചു ബൈക്ക് യാത്രികനായ യുവഡോക്ടര്‍ മരണപ്പെട്ടു. വണ്ടൂര്‍ കാരാട് വെള്ളാമ്പുറം കടപ്പാട് കുന്ന് ദീപത്തില്‍ ഡോ. ദിവാകരന്റെ മകന്‍ ഡോ. ദീപു (33) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെ മഞ്ചേരി കരിക്കാട് അമ്പലപ്പടിയിലാണ് അപകടം. തിരൂരിലെ ഭാര്യ വീട്ടിലേക്ക് ബൈക്കില്‍ പോകവേ എതിരെ വന്ന സ്വകാര്യബസ് ഇടിക്കുകയായിരുന്നു. വണ്ടൂരില്‍ പിതാവിന്റെ ഉടമസ്ഥയിലുള്ള ആയുര്‍വേദ ക്ലിനിക്കില്‍ ജോലിചെയ്തുവരികയായിരുന്ന ദീപുവിന്റെ മാതാവ് : ഗോമതി, ഭാര്യ: ഷീജ, 90 ദിവസം പ്രായമായ മകനുണ്ട്, സഹോദരി : ദീപ്തി. മഞ്ചേരി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചു

Sharing is caring!