ചാലിയാറില്‍ ഒഴുക്കില്‍പ്പെട്ട് മലപ്പുറത്തെ വിദ്യാര്‍ഥി മരിച്ചു

ചാലിയാറില്‍ ഒഴുക്കില്‍പ്പെട്ട് മലപ്പുറത്തെ വിദ്യാര്‍ഥി മരിച്ചു

എടക്കര: ചാലിയാറില്‍ കൂട്ടുകാരുമൊത്തു നീന്താനിറങ്ങിയ വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ടു മരിച്ചു. പോത്തുകല്‍ കോടാലിപ്പൊയില്‍ കൊമ്പന്‍തൊടിക
അസൈനാര്‍-സാബിറ ദമ്പതികളുടെ മകന്‍ ശാദില്‍ (14) ആണ് മരിച്ചത്. പോത്തുകല്‍ കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെ ചാലിയാറിന്റെ അമ്പിട്ടാംപൊട്ടി കടവിലാണ് സംഭവം. അമ്പിട്ടാംപൊട്ടിയില്‍ കൂട്ടുകാരന്റെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ശാദില്‍. അവിടെ നിന്നു കൂട്ടുകാരുമൊത്തു സമീപത്തെ പുഴയിലേക്ക് നീന്താന്‍ പോയതായിരുന്നു. ഇതിനിടെ അബദ്ധത്തില്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നു വിവാഹ വീട്ടില്‍ നിന്നു ആളുകളത്തെി ശാദിലിനെ കരക്കത്തെിച്ചെങ്കിലും മരിച്ചിരുന്നു. തുടര്‍ന്നു നിലമ്പായില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. സഹോദരി: സഫ.

Sharing is caring!