പറപ്പുരില്‍ ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റിലായ കൊലപാതകം; മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോലീസ്

പറപ്പുരില്‍ ഡി.വൈ.എഫ്.ഐ  നേതാവ് അറസ്റ്റിലായ കൊലപാതകം;   മരണകാരണം ആന്തരിക  രക്തസ്രാവമെന്ന് പോലീസ്

വേങ്ങര: പറപ്പുര്‍ആലച്ചുള്ളിയിലെ പൂവന്‍ വളപ്പില്‍ കോയ (60)യുടെ മരണകാരണം ചവിട്ടേറ്റതിനെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവമെന്ന് പോലീസ്, ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം പ്രതിയായ കേസില്‍ അഞ്ചു പേരെ വേങ്ങര പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം പൊട്ടിപ്പാറയില്‍ കോയ ജോലി ചെയ്യുന്ന വളം നിര്‍മ്മാണ ശാലക്കു മുന്നില്‍ വാഹനം നിര്‍ത്തിയിട്ടതുമായി ബന്ധപ്പെട്ടുണ്ടായ വാക്കു തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കയിയിരുന്നു. ഡി.വൈ. എഫ്. ഐ നേതാവ് മൂച്ചിക്കുന്നന്‍ ജബ്ബാറിന്റെ നേതൃത്വത്തിലുള്ള സംഘം കോയയെ വീട്ടില്‍ കയറി മര്‍ധിച്ചതായി നാട്ടുകാര്‍ പറഞ്ഞിരുന്നു.

സംഭവം പോലീസ് പറയുന്നതിങ്ങനെ.വ്യാഴാഴ്ച കാലത്ത് കോയ ജോലി ചെയ്യുന്ന കാലിത്തീറ്റ ഗോഡൗണിനു മുന്നില്‍ നിര്‍ത്തിയിട്ട ലോറി കാരണം ബൈക്കും ഓട്ടോയും കൂട്ടിയിടിക്കാന്‍ കാരണമായി എന്നാരോപിച്ചുണ്ടായ തര്‍ക്കം നാട്ടുകാര്‍ ഇടപെട്ട് പറഞ്ഞവസാനിപ്പിച്ചിരുന്നു.വെള്ളിയാഴ്ച വീണ്ടും ഇതേ രൂപത്തില്‍ ചരക്കിറക്കാന്‍ ലോറി നിറുത്തിയിട്ടതിനെ തുടര്‍ന്ന് കോയയുമായി പ്രതികളെന്ന് പറയുന്നവര്‍ വാക്കേറ്റമുണ്ടാവുകയും വാക്കേറ്റം മൂത്ത് നടന്ന സംഘട്ടത്തിനിടെ ചവിട്ടേറ്റ കോയക്ക് ആന്തരീകാവയവങ്ങള്‍ക്ക് ക്ഷതമേല്‍കുകയും, കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ മരണം സംഭവിക്കുകയുമായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപതിയില്‍ പോലീസ് സര്‍ജന്‍ ഡോ: കൃഷ്ണ കുമാര്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് നേതൃത്വം നല്‍കി.പ്രതികളെ മലപ്പുറം ഡി.വൈ.എസ്.പി.ജലീല്‍ തോട്ടത്തില്‍ അറസ്റ്റ് ചെയ്തു.പ്രതികളെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ദേഹപരിശോധന നടത്തി കോടതിയില്‍ ഹാജരാക്കി –

പറപ്പൂര്‍ ആലചുള്ളിയിലെ പൂവന്‍ വളപ്പില്‍ കോയ ( 60) ആണ് അഞ്ചംഗ സംഘത്തിന്റെ മര്‍ദ്ദനമേറ്റ് മരിച്ചത്. കഴിഞ്ഞദിവസം പൊട്ടിപ്പാറയില്‍ കോയ ജോലിചെയ്യുന്ന വളം നിര്‍മാണ ശാലക്ക് മുന്നില്‍ വാഹനം നിര്‍ത്തിയിട്ട തുമായി ബന്ധപ്പെട്ട് വാക്ക് തര്‍ക്കം ഉണ്ടായിരുന്നു .സംഭവം നാട്ടുകാര്‍ ഈ പെട്ട് രമ്യതയിലൈത്തിച്ചിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കോയ ജോലി ചെയ്യുന്ന ഗോഡൗണില്‍ എത്തിയ അഞ്ചംഗ സംഘവുമായി ഉണ്ടായ വാക്കേറ്റത്തെ തുടര്‍ന്നു്നുണ്ടായ സംഘട്ടനത്തില്‍ ഗുരുതരമായി പരിക്കേറ്റ കോയ യെ കോട്ടക്കല്‍ അല്‍മാാസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും രാത്രി പത്തുമണിക്ക് ആശുപത്രിയില്‍ വെച്ച്് ഇയാള്‍ മരണപ്പെടുകയായിരുന്നു.. കോഴിക്കോട്് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ്്റ്മോട്ടത്തിനു ശേഷം ചോലക്കുണ്ട് ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി.

മര്‍ധനത്തില്‍ ബോധരഹിതനായി വീണ കോയയുടെ നെഞ്ചി ചവിട്ടുകയും സംഘം ചേര്‍ന്ന് മര്‍ധിക്കുകയുമായിരുന്നു. ഇതു ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതം വരുത്തു തന്മൂലം രാത്രി 9.30നു മരണപെടുകയായിരുന്നു. ചങ്കുവട്ടി സ്വകാര്യ ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയ ചെയ്തു വെങ്കിലും കരളില്‍ നിന്നും രക്തം വാര്‍ന്നൊലിച്ചതു മരണത്തിനു കാരണമായി. ആള്‍കൂട്ട കൊലയില്‍ പ്രതിഷേധിച്ചു ഇന്നലെ വിവിധ സംഘടനക്ക് അനുശോചന യോഗം ചേര്‍ന്നു. പ്രാദേശത്തു സമാധാനന്തരീക്ഷം നിലനിര്‍ത്താന്‍ അക്രമികളെ ഒറ്റപ്പെടുത്താന്‍ ജാതി രാഷ്ട്രീയ ബേധമന്യേ ഒരുമിക്കുമെന്നും യോഗം തീരുമാനിച്ചു.

പ്രതിക ളായ 5 പേരെ വേങ്ങര പോലീസ് അറസ്റ്റ് ചെയ്തു. ഡി.വൈ.എഫ്.ഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ജബ്ബാര്‍ മൂരിക്കുന്നന്‍ (34) മൊയ്തീന്‍ ഷാ എന്ന കുഞ്ഞ(42) വടക്കന്‍ വീട്,, നൗഫല്‍ (28) ചുള്ളിക്കാട്ടില്‍ വീട്, ഹഖിംിം മുരിക്കുന്നുന്‍ (30), ഹസ്‌ക്കര്‍ പെയ്യാം തൊടി (38)എന്നിവരെയാണ് എസ്.ഐ. സംഗീത് പുനത്തില്‍ അറസ്റ്റ് ചെയ്തത്.അഞ്ചുു പേരും പൊട്ടിപ്പാറ സ്വദേശികളാണ്.
ആസ്യയാണ് കോയയുടെ ഭാര്യ. മക്കള്‍: മുഹമ്മദലി,സിദീഖ്, നജ്മുനീസ,സുലൈഖ,റംല. മരുമക്കള്‍: റുഖിയ,ജംസീന, മുജീബ്,ശിഹാബ്, റഫീഖ്

അനുശോചനം.

പറപ്പൂര്‍ പൊട്ടിപ്പാറയില്‍ പുവന്‍ വളപ്പില്‍ കോയയുടെ കൊലപാതകത്തില്‍ അനുശോചനം രേഖപ്പെടുത്തി യു.ഡി.എഫ്. നേതൃത്വത്തില്‍ നടന്ന അനുശോചന യോഗത്തില്‍ കെ.എ.റഹീം അധ്യക്ഷത വഹിച്ചു.ടി.ടി. ബീരാവുണ്ണി, ടി.പി.അശ്‌റഫ് ,വി.എസ്.ബഷീര്‍, വി.ടി.സുബൈര്‍ തങ്ങള്‍, കാപ്പന്‍ നൗഷാദ്, ഗഫൂര്‍ എറിയാടന്‍ പ്രസംഗിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടി എം.പി, കെ.എന്‍.എ.ഖാദര്‍ എം.എല്‍.എ, വി.വി.പ്രകാശ്, ഇ.മുഹമദ് കുഞ്ഞി, എം.പി.അബ്ദുസമദ് സമദാനി എന്നിവര്‍ മരണപ്പെട്ട കോയയുടെ വീട്ടിലെത്തി അനുശോചനമറിയിച്ചു.

Sharing is caring!