ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എയുടെ ഇടപെടല്‍, കഞ്ഞിപ്പുര- മൂടാല്‍ ബൈപ്പാസിന് 23. 64 കോടി രൂപ അനുവദിച്ച് ധനകാര്യ വകുപ്പ് ഉത്തരവായി

വളാഞ്ചേരി: കഞ്ഞിപ്പുര- മൂടാല്‍ ബൈപ്പാസിന് അടുത്ത ഘട്ടം ഭൂമി ഏറ്റെടുക്കലിന് 23,6406 000 രൂപ ഭൂവുടമകള്‍ക്ക് നല്‍കുന്നതിനായി ധനകാര്യ വകുപ്പില്‍ നിന്നും അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായതായി പ്രൊഫ. ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ അറിയിച്ചു.
ബൈപ്പാസ് പൂര്‍ത്തീകരണം എന്ന വിഷയം സബ്മിഷനുകളായും നിയമസഭാ ചോദ്യങ്ങളായും നിരന്തരമായി എം.എല്‍.എ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. വകുപ്പ് മന്ത്രിമാരെക്കണ്ടും ഇക്കാര്യം പല തവണ ബോധ്യപ്പെടുത്തിയിരുന്നു. ഏറ്റവുമൊടുവില്‍ വട്ടപ്പാറ വളവിലുണ്ടായ ദാരുണമായ അപകടത്തെ തുടര്‍ന്നാണ് 9-3 -2018 നാണ് ഇക്കാര്യീ സഭയില്‍ സബ്മിഷനായി പ്രൊഫ. ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ ഉന്നയിച്ചത്.
RECENT NEWS

പൊന്നാനി-ചാവക്കാട് പാതയിൽ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
പൊന്നാനി: നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന പൊന്നാനി ചാവക്കാട് ദേശീയപാതയില്‍ ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു. പൊന്നാനി ആനപ്പടി സ്വദേശി മമുട്ടിയുടെ മകന് മുത്തലിബ് (40) ആണ് മരിച്ചത്. മുത്തലിബ് സഞ്ചരിച്ച ബൈക്കില്‍ ടോറസ് [...]