പ്ലസ്ടുവിന് പഠിക്കുന്ന പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കിയ യുവാവ് പിടിയില്‍.
കൊണ്ടോട്ടി: പ്ലസ്ടുവിന് പഠിക്കുന്ന വിദ്യാര്‍ഥിയെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവ് പിടിയില്‍. ഒഴുകൂര്‍ ഉള്ളാട്ട് തൊടി ഫാസില്‍ ആണ് പിടിയിലായത്. പോക്സോ പ്രകാരവും എസ്.എസ്.ടി 32 വി വകുപ്പിലും കേസെടുത്തു. കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. എസ്.എസ്.ടി വിഭാഗത്തില്‍ പെട്ട പ്ലസ്ടു വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിയെ ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തിലാണ് പിടികൂടിയത്. വിദ്യാര്‍ഥിയെ വാഹനത്തില്‍ കയറ്റി കരുവാങ്കല്ല് കരിയാത്തന്‍ കോട്ടയിലെ ആളൊഴിഞ്ഞ പാറപ്പുറത്ത് വെച്ചാണ് പീഡിപ്പിച്ചത്. കുട്ടി സ്ഥിരമായി വീട്ടില്‍ വൈകിയെത്തുന്നത് ചോദ്യം ചെയ്ത വീട്ടുകാരാണ് പീഡനം സംശയിച്ചത്. തുടര്‍ന്ന് ചൈല്‍ഡ്ലൈനിനെ വിവരമറിയിച്ചു. ഇവര്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. ചൈല്‍ഡ് ലൈനിന്റെ നിര്‍ദേശ പ്രകാരമാണ് പോലീസ് കേസെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജറാക്കി റിമാന്‍ഡ് ചെയ്തു. കുട്ടിയെ നിരവധി ആളുകള്‍ പീഡിപ്പിച്ചതായി മൊഴി നല്‍കിയിട്ടുണ്ട്. ബാക്കിയുള്ളവരുടെ അറസ്റ്റ് ഉടനെ ഉണ്ടാകും.
RECENT NEWS
മഅ്ദിന്‍ ഇന്റലെക്ചല്‍ കോണ്‍ക്ലേവ് ഡിസംബർ 25-26ന്
മലപ്പുറം: മഅ്ദിന്‍ കുല്ലിയ ഓഫ് ഇസ്ലാമിക് സയന്‍സ് സ്റ്റുഡന്‍സ് യൂണിയന് മിസ്ബാഹുല്‍ ഹുദയുടെ കീഴില്‍ സംഘടിപ്പിക്കുന്ന മഅ്ദിന്‍ ഇന്റലെക്ചല്‍ കോണ്‍ക്ലേവ് ഡിസംബര്‍ 25, 26 തീയതികളില്‍ മലപ്പുറം മഅദിന്‍ ക്യാമ്പസില്‍ നടക്കും. കേരളത്തിലെ പ്രമുഖരായ [...]