ഫോണ്‍കോളിലൂടെ എ.ടി.എം കാര്‍ഡ് തട്ടിപ്പ്; മലപ്പുറത്തെ അധ്യാപകന്റെ ഒന്നരലക്ഷം നഷ്ടപ്പെട്ടു

ഫോണ്‍കോളിലൂടെ  എ.ടി.എം കാര്‍ഡ് തട്ടിപ്പ്;  മലപ്പുറത്തെ അധ്യാപകന്റെ  ഒന്നരലക്ഷം നഷ്ടപ്പെട്ടു

മലപ്പറം: എടിഎം കാര്‍ഡ് തട്ടിപ്പില്‍ കലിക്കറ്റ് സര്‍വകലാശാലയിലെ അധ്യാപകനും മുന്‍ അധ്യാപകനും പണം നഷ്ടപ്പെട്ടു. ഇംഗ്ലീഷ് പഠനവിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫ. ഡോ. ഉമര്‍ തസ്നീമിന് ഒന്നരലക്ഷവും രസതന്ത്ര പഠന വിഭാഗം മുന്‍ പ്രൊഫ. ഡോ. ഇ പുരുഷോത്തമന് അരലക്ഷവുമാണ് പോയത്.

മറ്റ് പല അധ്യാപകരും ഫോണ്‍കോളുമായി സഹകരിക്കാത്തതിനാല്‍ രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെയാണ് പണംപോയ രണ്ട് അധ്യാപകരുടെയും ഫോണിലേക്ക് വിളിവന്നത്. എടിഎം കാര്‍ഡിലെ വിവരങ്ങള്‍ കൃത്യമായി പറയുകയായിരുന്നു. ഇംഗ്ലീഷിലായിരുന്നു സംസാരം.
കാര്‍ഡ് പഴയതായതിനാല്‍ മാറ്റാനാണെന്ന് വ്യക്തമാക്കി വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. അവസാനം ഫോണിലേക്ക് വന്ന ഒടിപി നമ്പര്‍ തിരിച്ച് പറഞ്ഞുകൊടുക്കുകയുംചെയ്തു. അല്‍പ്പസമയത്തിനകം ഇരുവരുടെയും എസ്ബിഐ അക്കൗണ്ടില്‍നിന്നും പണവും നഷ്ടമായി. ഉമര്‍ തസ്നീമും പുരുഷോത്തമനും തേഞ്ഞിപ്പലം പൊലീസില്‍ പരാതി നല്‍കി. സൈബര്‍ സെല്‍ അന്വേഷണമാരംഭിച്ചു.

Sharing is caring!