പ്രളയരക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത എംഎസ്പി മലപ്പുറം യൂണിറ്റിലെ പൊലീസ് ഉദ്യോഗസ്ഥരെ അനുമോദിച്ചു

പ്രളയരക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത  എംഎസ്പി മലപ്പുറം യൂണിറ്റിലെ പൊലീസ്  ഉദ്യോഗസ്ഥരെ അനുമോദിച്ചു

മലപ്പുറം: പ്രളയരക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത എംഎസ്പി മലപ്പുറം യൂണിറ്റിലെ പൊലീസ് ഉദ്യോഗസ്ഥരെ അനുമോദിച്ചു. തൃശൂര്‍, വയനാട് ജില്ലകളില്‍ ജലരക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത നൂറിലേറെ പൊലീസുകാരെയാണ് അനുമോദിച്ചത്. സര്‍ട്ടിഫിക്കറ്റ് വിതരണവും അനുമോദനവും ആംഡ് പൊലീസ് ബറ്റാലിയന്‍ ഐജി ഇ ജെ ജയരാജ് നിര്‍വഹിച്ചു. എംഎസ്പി കമാന്‍ഡന്റ് യു അബ്ദുള്‍ കരിം അധ്യക്ഷനായി. അസിസ്റ്റന്റ് കമാന്‍ഡന്റ് ഹബീബ് റഹ്മാന്‍, കെപിഒഎ എംഎസ്പി സെക്രട്ടറി പി കുഞ്ഞായി, കെപിഎ എംഎസ്പി സെക്രട്ടറി ബിജേഷ്, എംഎസ്പി മാനേജര്‍ ജി ഗോപകുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ടി പ്രേമ, ഡോ. രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു. അസിസ്റ്റന്റ് കമാന്‍ഡന്റ് ടി ശ്രീരാമ സ്വാഗതവും ആംഡ് പൊലീസ് ഇന്‍സ്‌പെക്ടര്‍ റോയി റോജസ് നന്ദിയും പറഞ്ഞു.

Sharing is caring!