വിശ്വാസികളുടെ അഭിമാനം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം: ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ

കോട്ടയം: വ്യത്യസ്ത മതങ്ങളില്‍ വിശ്വസിക്കുന്നവരുടെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ
വിവിധ വിശ്വാസി സമൂഹങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത നിലപാടുകളെടുത്തും വിശ്വാസങ്ങളും-ആചാരങ്ങളും തര്‍ക്ക വിഷയങ്ങളാക്കിയും ഒന്നൊന്നായി ഇല്ലാതാക്കിയും ഏക സിവില്‍ കോഡ് നടപ്പിലാക്കാനുള്ള ഗൂഢ ലക്ഷ്യങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നതെന്നും ഇതിനെ ചെറുത്ത് തോല്‍പ്പിക്കാന്‍ ശക്തമായ നിലപാടുകളുമായി ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് രംഗത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും എടുത്ത് കളയാനുള്ള നീക്കങ്ങള്‍ക്കെതിരെ കേരള കോണ്‍ഗ്രസ്സ് (എം) വിശ്വാസികള്‍ക്ക് പിന്തുണ നല്‍കാനായി ജന്മദിനാഘോഷത്തോടനുബന്ധിച്ച് തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും ഇതിന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.കേരള കോണ്‍ഗ്രസ്സ് (എം) ജന്മദിനാഘോഷത്തോടനുബന്ധിച്ച് കോട്ടയം തിരുനക്കര മൈതാനിയില്‍ നടന്ന ശബരിമല ഐക്യദാര്‍ഢ്യ – സര്‍വ്വ മത പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയത്തില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും കേരളത്തിലെ ഈശ്വര വിശ്വാസികളെ വഞ്ചിച്ചെന്ന് സര്‍വ്വ മത പ്രാര്‍ത്ഥനാ സമ്മേനം ഉദ്ഘാടനം ചെയ്ത് കൊണ്ട് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം. മാണി പറഞ്ഞു
RECENT NEWS

ബസ് ബ്രേക്ക് ചവിട്ടിയപ്പോള്‍ തലയിടിച്ച് വീണ് യാത്രക്കാരന് മരിച്ചു
താനൂര്‍: ബസില്‍ തലയിടിച്ച് വീണ് മധ്യവയസ്ക്കന് മരണപ്പെട്ടു. അപ്രതീക്ഷിതമായി ബസ് ബ്രേക്ക് ചവിട്ടിയപ്പോഴാണ് അപകടം സംഭവിച്ചത്. താനൂര്‍ ബ്ലോക്ക് ഓഫിസിന് സമീപം താമസിക്കുന്ന സുരേഷാണ് മരണപ്പെട്ടത്. കോട്ടക്കടവ് ഭാഗത്തേക്ക് പോവുകയായിരുന്ന ബസാണ് [...]