മന്ത്രി ജലീലിന്റേയും കോടിയേരിയുടേയും പ്രസ്താവന അതിരുകടന്ന അജ്ഞതയെന്ന് എസ്.വൈ.എസ്

കോഴിക്കോട്: പള്ളികളില്‍ മുസ്ലിംസ്ത്രീകള്‍ ജുമുഅ-ജമാഅത്തുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന കോടിയേരി ബാലകൃഷ്ണന്റേയും മന്ത്രി ജലീലിന്റേയും പ്രസ്താവന അതിരുകടന്ന അജ്ഞതയാണെന്ന് സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയും വര്‍ക്കിംഗ് സെക്രട്ടറിമാരായ പിണങ്ങോട് അബൂബക്കറും അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവും പ്രസ്താവിച്ചു.
മുസ്ലിംസമുദായം അവരുടെ സ്വയാര്‍ജിത വസ്തുവഹകള്‍ കൊണ്ടുസ്ഥാപിച്ചതും നടത്തിവരുന്നതുമായ പള്ളികളില്‍ മത വിഷയങ്ങളില്‍ കൈക്കടത്താനുള്ള അധികാരാവകാശം ബാഹ്യ ശക്തികള്‍ക്കോ സര്‍ക്കാറുകള്‍ക്കോ ഇല്ല. മത കാര്യങ്ങള്‍ സംബന്ധിച്ചു 14 നൂറ്റാണ്ടുകളായി ലോകത്ത് നിലനില്ക്കുന്നതും മത ഗ്രന്ഥങ്ങളില്‍ രേഖപ്പെട്ടു കിടക്കുന്നതുമായ നിയമങ്ങള്‍ മാത്രമെ നടത്താന്‍ പാടുള്ളുവെന്നും ഭാരവാഹികള്‍ പറഞ്ഞു.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി