സൗദിയില്‍ വാഹനാപകടം; തൃത്താല സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്പേര് മരിച്ചു

റിയാദ്: സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. കിഴക്കന്‍ സൗദിയിലെ അബ്ഖൈഖിന് സമീപം ഉണ്ടായ വാഹനാപകടത്തിലാണ് മലയാളിയും ഹൈദരാബാദ് സ്വദേശിയും മരിച്ചത്. തൃത്താല സ്വദേശിബഷീര് ആണ് മരിച്ച മലയാളി. ഹൈദരാബാദ് സ്വദേശി ടാറ്റാ കണ്‍സള്‍ട്ടന്‍സി ഉദ്യോഗസ്ഥനാണ്.
ഇവര്‍ക്കൊപ്പം സഞ്ചരിച്ച മറ്റൊരു മലയാളി അയ്യൂബ് ഗുരുതരമായി പരിക്കേറ്റ് അബ്ഖൈഖ് ജനറല്‍ ആസ്പത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബഹ്റൈനില്‍ റിയാദിലേക്ക് മടങ്ങിവരികയായിരുന്നു മൂവരും. ദമ്മാം-റിയാദ് ഹൈവേയില്‍ അബ്ഖൈഖിന് സമീപം വെച്ച് എതിരെ വന്ന ട്രെയ്ലര് നിയന്ത്രണം വിട്ട് ഇവരുടെ കാറിന് മുകളിലേക്ക് മറിയുകയായിരുന്നു.
ബഷീറാണ് കാര്‍ ഓടിച്ചിരുന്നത്. രണ്ടുപേരും തല്‍ക്ഷണം മരിച്ചു. മൃതദേഹങ്ങള്‍ അബ്ഖൈഖ് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബഷീറിന്റെ സഹോദരന് അലി കഴിഞ്ഞവര്‍ഷം റിയാദില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണുമരിച്ചിരുന്നു. റിയാദിലെ ആദ്യകാല മലയാളി ഫുട്ബാള്‍ ടീം ആയ സി.ആര്.ബിയുടെ സ്ഥാപകരില്‍ ഒരാളുമാണ് ബഷീര്‍. റിയാദിലെ പ്രമുഖ ഫുട്ബാള്‍ സംഘാടകനും അറിയപ്പെടുന്ന ഗായകനുമായിരുന്നു ബഷീര്‍.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി