താമരക്കുഴി റോഡ് നവീകരണം പൂർത്തിയാക്കാൻ ഇനിയും ഫണ്ട് ലഭ്യമാക്കും. പി ഉബൈദുള്ള എംഎൽ എ .

താമരക്കുഴി റോഡ് നവീകരണം പൂർത്തിയാക്കാൻ ഇനിയും ഫണ്ട് ലഭ്യമാക്കും. പി ഉബൈദുള്ള എംഎൽ എ .

മലപ്പുറം: ആലുംകുണ്ട് – താമരക്കുഴി- ആനക്കടവ് പാലം റോഡ് നവീകരണം പൂർത്തിയാക്കാനാവശ്യമായ ഫണ്ട് ലഭ്യമാക്കുമെന്ന് പി ഉബൈദുള്ള എംഎൽ എ.. 40 ലക്ഷം ക ചെലവിൽ റബ്ബറൈസ് ചെയ്യുന്ന റോഡിന്റെ നിർമ്മാണം സന്ദർശിച്ച ശേഷം അറിയിച്ചതാണിത്.

രണ്ട് റീച്ചായായാണ് റോഡിന് ഫണ്ടനുവദിച്ചിട്ടുളളത്. പാലം മുതൽ ആൽത്തറ വരെ 15 ലക്ഷം രൂപയും ബാക്കി ആലുംകുണ്ട് വഴി കുന്നുമ്മൽ വരെ സൈഡ് ഭിത്തി കെട്ടുന്നതിനടക്കം 25 ലക്ഷവുമാണ് എസ്റ്റിമേറ്റ്. ആലുംകുണ്ടിൽ എസ്റ്റിമേറ്റിലുള്ള സൈഡ് കെട്ടുന്നതിനിടെ തൊട്ടടുത്ത റോഡ് ഭിത്തിയും തകർന്നു. ഈ ഭാഗത്ത് ശക്തമായ ഉറവ ഉള്ളതിനാൽ റോഡ് കോൺക്രീറ്റ് ചെയ്താലെ ഗുണ മുള്ളു. ചോലക്കൽ ക്ഷേത്രം മുതൽ ആലുംകുണ്ട് കുളം വരെയുള്ള ഭാഗം കോൺക്രീറ്റ് ചെയ്യാൻ ഇനിയും ഫണ്ട് വേണ്ടി വരും, ഇതിനായി അടിയന്തിര ഫണ്ട് ലഭ്യമാക്കുമെന്ന് എം എൽ എ അറിയിച്ചു.

നഗരസഭ കൗൺസിലർ ഹാരിസ് ആമിയൻ, കരടിക്കൽ അബ്ദുൽ കാദർ, വാളൻ സമീർ , റഷീദ് കാളമ്പാടി, വി മുഹമ്മദ് ഷൈനിത്ത് എന്ന നിത്തുമോൻ, പെരുവൻ കുഴിയിൽ അബ്ദുൽ അസീസ്, ആഷിക് നെടുങ്ങാട്ട്, റഫീഖ് മാമ്പ്ര എന്നിവരും എം എൽ എ ക്കൊപ്പമുണ്ടായിരുന്നു.

Sharing is caring!