താനൂരില്‍ ഭാര്യയും കാമുകനുംചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവം, കൊല നടത്തി മുങ്ങിയ കാമുകന്‍ ബഷീര്‍ കീഴടങ്ങി

താനൂരില്‍ ഭാര്യയും കാമുകനുംചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവം,  കൊല നടത്തി മുങ്ങിയ കാമുകന്‍ ബഷീര്‍ കീഴടങ്ങി

മലപ്പുറം: താനൂരില്‍ ഭാര്യയും കാമുകനുംചേര്‍ന്ന്
ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവം മുങ്ങിയ കാമുകന്‍ പോലീസിന് മുന്നില്‍ കീഴടങ്ങി.
സവാദ് കൊലപാതക കേസിലെ മുഖ്യപ്രതി ഓമച്ചപുഴ കൊളത്തൂര്‍ ബഷീറാണ് താനൂര്‍ പോലീസിന് മുന്നില്‍ കീഴടങ്ങിയത്. പ്രതിയെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുമെന്ന് താനൂര്‍ സിഐ എം ഐ ഷാജി അറിയച്ചതിന്റെ പിന്നാലെയാണ് പ്രതിയുടെ കീഴടങ്ങല്‍.

പ്രതി കൃത്യംചെയ്ത ശേഷം വിദേശത്തേക്ക് കടന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഷാര്‍ജ ഫയര്‍ സ്റ്റേഷനില്‍ പാചകതൊഴിലാളിയായ ബഷീറിനെ കണ്ടെത്താന്‍ വിദേശ മലയാളി സംഘടനകളുടെയും സഹായംതേടാനും പോലീസ് തീരുമാനിച്ചിരുന്നു.

പിടിയിലായ ഭാര്യ സൗജത്തിനെയും കാമുകന്റെ സുഹൃത്ത് സുഫിയാനെയും അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുമെന്നും സിഐ പറഞ്ഞു.
കൊലപാതകത്തിനുശേഷം കോഴിക്കോട് തങ്ങിയ ബഷീര്‍ അന്ന് വൈകിട്ടാണ് മംഗളൂരുവിലേക്ക് പോയത്. വ്യാഴാഴ്ച രാത്രി 12.30ന് മംഗളൂരു വിമാനത്താവളത്തില്‍നിന്ന് വിദേശത്തേക്ക് കടന്നു. കണ്ണൂരില്‍നിന്നും വിമാന ടിക്കറ്റ് എടുത്ത് നല്‍കി വിദേശത്തേക്ക് കടക്കാന്‍ സഹായിച്ചത് സുഫിയാനാണ്.

Sharing is caring!