മങ്കടയിലെ ബാലവിവാഹം ചൈല്‍ഡ്‌ലൈനും പോലീസും ചേര്‍ന്ന് തടഞ്ഞു

മങ്കടയിലെ ബാലവിവാഹം  ചൈല്‍ഡ്‌ലൈനും പോലീസും ചേര്‍ന്ന് തടഞ്ഞു

മങ്കട: പ്രായപൂര്‍ത്തിയാകാത്തവര്‍ തമ്മിലുള്ള വിവാഹം ചൈല്‍ഡ് ലൈന്‍ നിര്‍ദ്ദേശപ്രകാരം പോലീസ് തടഞ്ഞു.
മങ്കട പഞ്ചായത്തിലെ കടന്നമണ്ണ  സ്വദേശികളായദമ്പതികളുടെ പ്രായപൂര്‍ത്തിയാകാത്ത മകനും തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശിയുടെ മകളും തമ്മിലുള്ള വിവാഹമാണ് തടഞ്ഞത്. ചൈല്‍ഡ് ലൈന്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി രക്ഷിതാക്കളെ മങ്കട പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി വിവാഹം നടത്തരുതെന്നും നടത്തിയാല്‍ കേസെടുക്കുന്നും അറിയിച്ചു.തുടര്‍ന്ന് വിവാഹം നടത്തില്ലെന്ന് രക്ഷിതാക്കള്‍ ഉറപ്പ് നല്‍കുകയായിരുന്നു.  ഈ കുടുംബം ചൈല്‍ഡ് ലൈനിന്റെയും സാമൂഹിക നീതി വകുപ്പിന്റെയും നിരീക്ഷണത്തിലാണ്.ചൈല്‍ഡ് ലൈനിന്റെ തക്ക സമയത്തെ ഇടപെടലാണ് വിവാഹം തടഞ്ഞത്.

Sharing is caring!