ധരണിപ്പുഴ തോണിയടപകടം; നഷ്ടപരിഹാരം വര്ധിപ്പിക്കാന് മുഖ്യമന്ത്രി തയ്യാറായില്ലെന്ന് വി ടി ബല്റാം

ചങ്ങരംകുളം: നരണിപ്പുഴയില് കഴിഞ്ഞ ഡിസംബറില് തോണി മറിഞ്ഞ് മരിച്ച കുട്ടികളുടെ കുടുംബത്തിന് നല്കുന്ന നഷ്ടപരിഹാരം വര്ധിപ്പിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന് നിരാകരിച്ചെന്ന് വി ടി ബല്റാം എം എല് എ. രണ്ടു ലക്ഷം രൂപ എന്നത് 10 ലക്ഷം രൂപ ആക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നല്കിയ നിവേദനത്തിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഈ ആവശ്യം പരിഗണിക്കാന് പോലും ആകില്ലെന്നായിരുന്നു സര്ക്കാര് നിലപാടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില് കുറിച്ചു.
സ്വാഭാവിക മരണം നേരിട്ട സി പി എം എം എല് എയുടെ സ്വര്ണ പണ്ട പണയ വായ്പയും, കാര് വായ്പയുമൊക്കെ അടച്ചു തീര്ക്കാന് വേണ്ടി മാത്രമുള്ളതാണോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെന്ന് അദ്ദേഹം ചോദിക്കുന്നു. പൊതു മുതലെടുത്ത് വേണ്ടപ്പെട്ടവര്ക്ക് തോന്നിയപോലെ വാരിക്കോരി കൊടുക്കുന്നതും, അര്ഹതപ്പെട്ടവര്ക്ക് വേണ്ടിയുള്ള അപേക്ഷകള് പരിഗണിക്കാന് പോലും തയ്യാറാകാത്തതും രണ്ടു തരം നീതിയാണെന്നും ബല്റാം കുറ്റപ്പെടുത്തുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്ഗര് ജില്ലയില് ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര് പ്രവര്ത്തിക്കുന്നത്. വൈസ് ചാന്സലര് ഡോ. [...]