പന്ത് തൊണ്ടയില്‍ കുരുങ്ങി ഏഴുമാസം പ്രായമായ കുഞ്ഞ് മരിച്ചു

ചണ്ഡീഗഡ്: ഹരിയാനയിലെ പാനിപത്തില്‍ പന്ത് തൊണ്ടയില്‍ കുരുങ്ങി ഏഴുമാസം പ്രായമായ കുഞ്ഞ് മരിച്ചു. കല്ക്കുന്നതിനിടയില് പന്ത് തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ഇതിന്റെ ആഘാതത്തില്‍ കുഞ്ഞിന്റെ മുത്തച്ഛന് ഹൃദയാഘാതം മൂലവും മരണപ്പെട്ടു.
അതിവേഗം തിരിച്ചുവരുന്ന ബൗണ്‍സി പന്തുമായി കളിക്കുകയായിരുന്നു മൊഹിത്. ഇതിനിടെ അബദ്ധവശാല്‍ പന്ത് കുട്ടിയുടെ തൊണ്ടയില്‍ കുരുങ്ങുകയായിരുന്നു. കുട്ടിയെ വിവിധ ആസ്പത്രികളിലായി പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
തൊണ്ടയില്‍ കുടുങ്ങിയ പന്തെടുക്കാന്‍ ഡോക്ടര്‍മാര്‍ നടത്തിയ ശ്രമം പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് സ്വകാര്യ ക്ലിനിക്കില്‍വെച്ച് കുഞ്ഞ് മരിക്കുകയായിരുന്നു. ഇതിന്റെ ആഘാതത്തില്‍ മുത്തച്ഛന് ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി