താനൂരില്‍ ഭര്‍ത്താവിനെ കുത്തിക്കൊന്നത് ഭാര്യയുടെ കാമുകന്‍, കാമുകനൊപ്പം ഒരുമിച്ചു ജീവിക്കാനാണ് കൊലപാതകം നടത്തിയതെന്നും ഭാര്യ
മലപ്പുറം: താനൂരില്‍ വീട്ടിനുള്ളില്‍ ഭര്‍ത്താവിനെ കുത്തിക്കൊന്നത് ഭാര്യയുടെ കാമുകന്‍. അറസ്റ്റിലായ ഭാര്യ കുറ്റം സമ്മതിച്ചു. കാമുകനെ സഹായിച്ച മറ്റൊരു സുഹൃത്തും പോലീസ് കസ്റ്റഡിയില്‍. കാമുകനുവേണ്ടി പോലീസ് തെരച്ചില്‍ ആരംഭിച്ചു. കാമുകനൊപ്പം ഒരുമിച്ചു ജീവിക്കാനാണ് കൊലപാതകം നടത്തിയതെന്നും ഭാര്യ പോലീസിനോട് പറഞ്ഞു.
പൗറകത്ത് കമ്മുവിന്റെ മകന്‍ സവാദിനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യ സൗജത്താണ് ആദ്യം അറസ്റ്റിലായത്. തുടര്‍ന്നാണ് കാമുകനുമായി ചേര്‍ന്നാണ് കൊലനടത്തിയതെന്ന് പ്രതി സമ്മതിച്ചത്. . ഇന്നലെ പുലര്‍ച്ചെയാണ് കൊലപാതകം നടന്നത്. മത്സത്തൊഴിലാളി കൂടിയായ സവാദിനെ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സിന്റെ വരാന്തയില്‍ കഴുത്തറുത്തും തലക്ക് അടിയുമേറ്റ നിലയില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. കാമുകനോടൊപ്പം ഒരുമിച്ചു ജീവിക്കാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണു ഭാര്യ പോലീസിനോട് പറഞ്ഞത്. ഭാര്യയും
കാണാതായ കാമുകനുവേണ്ടി പോലീസ് അന്വേഷണം നടത്തിവരികയാണ്. സ്ത്രീയുടെ കാമുകനായ യുവാവിനെ മറ്റൊരു സുഹൃത്താണ് വീട്ടിലെത്താന്‍ സഹായിച്ചത്. ഈ സുഹൃത്തിന്റെ കാറിലാണ് കൊലപാതകം നടത്താന്‍ കാമുകന്‍ എത്തിയത്. വീടിന് മുന്നില്‍കാര്‍ നിര്‍ത്തിക്കൊടുക്കുകയും പിന്നീട് പ്രതിപോയി കൃത്യംചെയ്തുവന്ന ശേഷം ഇതെ കാറില്‍ തിരിച്ചുപോകുകയുമായിരുന്നു. കാര്‍ ഡ്രൈവറായ സുഹൃത്തും പോലീസ് ക്‌സ്റ്റഡിയിലുണ്ട്.
സംഭവം ഭാര്യതന്നെയാണ് ആദ്യം മറ്റുള്ളവരെ അറിയിച്ചതും. അയല്‍വാസികളോടും പോയി പറഞ്ഞത് ഭാര്യ സൗജത്തായിരുന്നു. തുടര്‍ന്നു പോലീസിന് തോന്നിയ സംശയത്തെ തുടര്‍ന്ന് കൂടുതല്‍ ചോദ്യംചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
താനൂര്‍ അഞ്ചുടി സ്വദേശി പൗറകത്ത് സവാദ്(40)ആണ് കൊല്ലപ്പെട്ടത്. രാത്രി 12-മണിക്കും ഒന്നരക്കുമിടയിലാണ് സംഭവം നടന്നത്.തിരുന്നെല്ലി അബ്ദുള്‍ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള ക്വട്ടേഴ്‌സിലാണ് രണ്ടു വര്‍ഷത്തോളമായി സവാദും ഭാര്യയും മക്കളും താമസിക്കുന്നത്.
രാത്രി വൈദ്യുതി പോയത് കാരണം സവാദും മൂത്ത കുട്ടിയും വരാന്തയിലാണ് കിടന്നിരുന്നത്.ഗ്രില്‍ ഉറപ്പിച്ച വരാന്തയുടെ വാതില്‍ പൂട്ടിയാണ് കിടന്നത്.കുട്ടിയുടെ മുഖത്തേക്ക് രക്തം തെറിച്ചപ്പോള്‍ കുട്ടി ഞെട്ടിയുണരുകയായിരുന്നു.അപ്പോള്‍ കറുത്ത വസ്ത്രം ധരിച്ച ഒരാള്‍ ഓടിപ്പോകുന്നത് കണ്ടെന്ന് കുട്ടി പോലിസിനോട് പറഞ്ഞു.
കഴുത്ത് മുറിഞ്ഞ നിലയിലും കഴുത്തിന് താഴെ നീളത്തില്‍ വരഞ്ഞ മുറികളും കാണപ്പെട്ടു.നെറ്റിയില്‍ മരകഷ്ണമോ മറ്റ് ആയുധമോ ഉപയോഗിച്ച് അടിച്ചതി9െറ മുറിവും കണുന്നുണ്ട്.അടിയുടെ ശക്തിയില്‍ നെറ്റിയിലെ എല്ലിന് പോട്ടല്‍ ഉണ്ട്.നെറ്റിയിലെ പരിക്കായരിക്കും മരണകാരണമെന്നാണ് പോലിസി9റ സംശയം.സംഭവം അറിഞ്ഞപ്പോള്‍ ക്വട്ടേഴ്‌സും പരിസരവും ജനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു.മത്സ്യത്തോഴിലാളിയായ സവാദ് മറ്റു ജോലികളും ചെയ്തിരുന്നു.സംഭവം നടക്കുന്നതിന്റെ തലേന്നും സവാദ് കടലില്‍ പോയിരുന്നു.
RECENT NEWS
പരപ്പനങ്ങാടി പുത്തന്‍ പീടികയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരണപ്പെട്ടു
പരപ്പനങ്ങാടി : പരപ്പനങ്ങാടി പുത്തന്‍ പീടികയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരണപ്പെട്ടു. ചെകല്ല് കയറ്റി വന്ന ലോറിയുടെ ഡ്രൈവര്‍ കൊല്ലം സ്വദേശിയും കണ്ണൂര്‍ ആലംമൂട്ടില്‍ വാടക വീട്ടില്‍ താമസിക്കുന്ന അരുണ്‍ കുമാര്‍ (41) ആണ് മരണപ്പെട്ടത്. [...]