അയല്‍വാസിയെ വാഹനം ഇടിച്ചു കൊല്ലാന്‍ കാരണം മൂന്‍വൈരാഗ്യമെന്ന് പ്രതി

അയല്‍വാസിയെ വാഹനം ഇടിച്ചു കൊല്ലാന്‍ കാരണം മൂന്‍വൈരാഗ്യമെന്ന് പ്രതി

 

എടവണ്ണപ്പാറ: അയല്‍വാസിയെ വാഹനം ഇടിച്ചു കൊല്ലാന്‍ കാരണം
മൂന്‍വൈരാഗ്യമെന്ന് പ്രതിയുടെ മൊഴി. അയല്‍വാസിയെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ചീനക്കുഴി അബ്ദുള്‍ ഖാദര്‍(42) പോലീസ് പിടിയിലായി.

ആസിഫ് എന്ന അയല്‍വാസിയെ വാഴക്കാട് പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് വെച്ച് വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെയാണ് മലപ്പുറം ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം
പിടികൂടിയത്. പ്രതി പാലക്കാടു നിന്നും മലപ്പുറം ഭാഗത്തേക്ക് വരുന്നുണ്ടെന്ന രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍് മലപ്പുറം കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്റ് ഭാഗത്തുനിന്നാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ വര്‍ഷം പ്രതിയുടെ അയല്‍ വാസിയായ മുഹമ്മദ് കുട്ടി പ്രതിയായ ഒരു കേസില്‍ ഇയാള്‍ക്കെതിരെ സാക്ഷി പറഞ്ഞതുമായി ബന്ധപ്പെട്ട് 2018ജനുവരി മാസത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുഹമ്മദ്കുട്ടിയുടെ മകന്‍ മുബഷീര്‍ പട്ടിക കൊണ്ട് അബ്ദുള്‍ ഖാദറിന്റെ കൈ അടിച്ച് ഒടിച്ചതിന് വാഴക്കാട് സ് സ്‌റ്റേഷനില്‍ കേസ്‌നിലവിലുണ്ട്.
ഈ സംഭവത്തില്‍ മുബഷീര്‍ പോലീസിന് പിടികൊടുക്കാതെ വിദേശത്തേക്ക് രക്ഷപ്പെട്ട ശേഷം അഞ്ചുദിവസം മുമ്പാണ് നാട്ടില്‍ എത്തിയത്.
ഒക്‌ടോബര്‍ രണ്ടിന് രാവിലെ ഒമ്പതോടെ മരണപ്പെട്ട ആസിഫ് ഓടിച്ച ബൈക്കിന്റെ പിറകില്‍ മുബഷീര്‍ വീട്ടില്‍ നിന്നും ഇറങ്ങുന്നതു കണ്ട പ്രതി തന്റെ കാറുമായി ബൈക്കിനെ പിന്തുടര്‍ന്ന് വാഴക്കാട് വച്ച് ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ സഞ്ചരിച്ച ഇരുവരും റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ പ്രതി അവിടെ നിന്നും ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ വന്ന കാറില്‍ നിന്നും ഒരു വടിവാളും കണ്ടെടുത്തിട്ടുണ്ട്. വാഹനം ഇടിച്ചു വീഴ്ത്തിയ ശേഷം വാളുകൊണ്ട് വെട്ടാനായിരുന്നു പ്ലാന്‍ എങ്കിലും വാഹനം ഇടിച്ച ശബ്ദം കേട്ട് ആളുകള്‍ ഓടിയെത്തിയതിനെ തുടര്‍ന്ന് പ്രതി പെട്ടന്ന് സ്ഥലത്തു നിന്നും രക്ഷപ്പെടുകയായിരുന്നുവെന്നു പറയുന്നു. തന്റെ കൈ അടിച്ച് പൊട്ടിച്ചതിലുള്ള മുന്‍ വൈരാഗ്യമാണ് ഇത്തരത്തില്‍ ചെയ്യാന്‍ പ്രേരിപ്പിച്ചത് എന്ന് പ്രതി പറഞ്ഞതായാണ് പ്രതി പോലീസിന് മൊഴി നല്‍കിയത്.

Sharing is caring!